Skip to content
Kerala

മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവർത്തനം’ ആശാസ്ത്രീയം, പിഴവ് ചൂണ്ടിക്കാട്ടി ഡോക്ടറുടെ കുറിപ്പ്

കൊച്ചി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ വാഹനാപകടത്തില്‍പ്പെട്ട് അബോധാവസ്ഥയിലായ ആളെ, മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിിവിസം വൈറലായിരുന്നല്ലോ. എന്നാല്‍ ഇക്കാര്യത്തില്‍ അതിന്റെ മറുവശം ചൂണ്ടിക്കാണിക്കുകയാണ് ഡോക്ടര്‍ മനോജ്് വെളളനാ

N

News Desk

Published on: 21 Sept 2026, 3:53 pm

മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവർത്തനം’ ആശാസ്ത്രീയം, പിഴവ് ചൂണ്ടിക്കാട്ടി ഡോക്ടറുടെ കുറിപ്പ്

കൊച്ചി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ വാഹനാപകടത്തില്‍പ്പെട്ട് അബോധാവസ്ഥയിലായ ആളെ, മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിിവിസം വൈറലായിരുന്നല്ലോ. എന്നാല്‍ ഇക്കാര്യത്തില്‍ അതിന്റെ മറുവശം ചൂണ്ടിക്കാണിക്കുകയാണ് ഡോക്ടര്‍ മനോജ്് വെളളനാട്.

ആപല്‍ഘട്ടത്തില്‍ സഹായഹസ്ത നീട്ടിയ മുഖ്യമന്ത്രിയുടെ നടപടിയെ ഡോക്ടര്‍ അഭിനന്ദിച്ചെങ്കിലും, അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ സ്വീകരിച്ച രീതി അശാസ്ത്രീയവും ജീവന് തന്നെ ഹാനികരവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

അപകടത്തില്‍പ്പെട്ടയാളെ സ്‌പൈന്‍ ബോര്‍ഡോ മറ്റ് അടിയന്തര ജീവന്‍രക്ഷാ സംവിധാനങ്ങളോ ഇല്ലാതെ കൈകാലുകളില്‍ തൂക്കിയെടുത്ത് സാധാരണ വാഹനത്തിലേക്ക് കയറ്റുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോ. മനോജ് വെള്ളനാട് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. അപകടത്തില്‍ നട്ടെല്ലിനോ കഴുത്തിനോ ക്ഷതമേറ്റിട്ടുണ്ടെങ്കില്‍, അശാസ്ത്രീയമായ ഇത്തരം ഇടപെടലുകള്‍ കാരണം കശേരുക്കള്‍ സുഷുമ്‌നാനാഡിയെ മുറിക്കാനോ ചതയ്ക്കാനോ സാധ്യതയുണ്ട്. ഇത് രോഗിക്ക് ശാശ്വതമായ പാരലിസിസ് വരാനോ, ശ്വസനതടസ്സം മൂലം തല്‍ക്ഷണം മരണം സംഭവിക്കാനോ ഇടയാക്കും. കൂടാതെ, അബോധാവസ്ഥയിലുള്ള രോഗിയുടെ കഴുത്ത് ഉറപ്പിച്ചു നിര്‍ത്താതെ കൊണ്ടുപോകുമ്പോള്‍ നാവ് പിന്നിലേക്ക് മറിഞ്ഞ് ശ്വാസനാളം അടഞ്ഞുപോകാനും, പൊട്ടിയ അസ്ഥിക്കഷണങ്ങള്‍ തറച്ചുകയറി ആന്തരിക രക്തസ്രാവം വര്‍ധിക്കാനും സാധ്യതയേറെയാണ്.

ശാസ്ത്രീയമായ ട്രോമാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയുടെ തലയും കഴുത്തും നട്ടെല്ലും ഒരേ നേര്‍രേഖയില്‍ നിര്‍ത്തി ‘ലോഗ്-റോള്‍’ ടെക്‌നിക്കിലൂടെ സ്‌പൈന്‍ ബോര്‍ഡിലേക്ക് മാറ്റുകയാണ് വേണ്ടത്. ഓക്‌സിജന്‍ സിലിണ്ടര്‍, സക്ഷന്‍ മെഷീന്‍, സ്‌ട്രെച്ചര്‍ തുടങ്ങിയ പ്രാഥമിക ജീവന്‍രക്ഷാ സംവിധാനങ്ങളുള്ള ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ എത്തുന്നതുവരെ കാത്തിരിക്കുകയാണ് ഉചിതം. വാഹനം പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ ഉള്ള സാധ്യതകള്‍ ഒഴികെയുള്ള സാഹചര്യങ്ങളില്‍ ഇത്തരം ശാസ്ത്രീയ രക്ഷാപ്രവര്‍ത്തനമാണ് രോഗിയുടെ ജീവന്‍ സംരക്ഷിക്കുക.

മുഖ്യമന്ത്രിക്കോ സാധാരണക്കാര്‍ക്കോ ഇക്കാര്യത്തില്‍ വൈദ്യശാസ്ത്രപരമായ ധാരണ ഉണ്ടാകണമെന്നില്ലെങ്കിലും, കൂടെയുണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ഘട്ടങ്ങളില്‍ കൃത്യമായ നിര്‍ദേശം നല്‍കേണ്ടതായിരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. അടിയന്തര സാഹചര്യത്തില്‍ എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണെങ്കിലും, 5-10 മിനിറ്റ് വൈകിയാലും ഒരു ആംബുലന്‍സ് വിളിച്ച് രോഗിയെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുന്നതാണ് ശരിയായ രീതി. അപകടത്തില്‍പ്പെട്ടയാള്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Stories