Skip to content
Kerala

ചേര്‍ത്തല ഹോട്ടല്‍ വിവാദം: ‘പന്നി വിഭവവുമായി’ പെരുന്നാള്‍ ആശംസ നേര്‍ന്ന് രാമസിംഹന്‍; വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമമെന്ന് ആക്ഷേപം.

വിഷു ആശംസകളുടെ ഭാഗമായി ചേര്‍ത്തലയിലെ ഹോട്ടല്‍ പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ സമാന രീതിയില്‍ പോസ്റ്റര്‍ പുറത്തിറക്കി സിനിമാ സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍) രംഗത്ത്. ചേര്‍ത്തലയിലെ ഹോട്ടല്‍ ശ്രീകൃഷ്ണനെ കുഴിമന്തി നോക്കി നില്‍ക്കുന്ന രീതിയില്‍ ചിത്രീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍

N

News Desk

Published on: 17 Apr 2026, 6:16 pm

ചേര്‍ത്തല ഹോട്ടല്‍ വിവാദം: ‘പന്നി വിഭവവുമായി’ പെരുന്നാള്‍ ആശംസ നേര്‍ന്ന് രാമസിംഹന്‍; വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമമെന്ന് ആക്ഷേപം.

വിഷു ആശംസകളുടെ ഭാഗമായി ചേര്‍ത്തലയിലെ ഹോട്ടല്‍ പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ സമാന രീതിയില്‍ പോസ്റ്റര്‍ പുറത്തിറക്കി സിനിമാ സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍) രംഗത്ത്. ചേര്‍ത്തലയിലെ ഹോട്ടല്‍ ശ്രീകൃഷ്ണനെ കുഴിമന്തി നോക്കി നില്‍ക്കുന്ന രീതിയില്‍ ചിത്രീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് രാമസിംഹന്റെ സമാന രീതിയില്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

മേശപ്പുറത്ത് ആപ്പിള്‍ കടിച്ചുപിടിച്ചു കിടക്കുന്ന മുഴുപ്പന്നിയുടെ ചിത്രത്തിനൊപ്പം ‘പെരുന്നാള്‍ ആശംസകള്‍’ എന്ന് കുറിച്ച പോസ്റ്ററാണ് രാമസിംഹന്‍ പങ്കുവെച്ചത്. ‘ഒത്തുകൂടണം, പെരുന്നാള്‍ ആഘോഷമാക്കണം’ എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

ചേര്‍ത്തലയിലെ ഹോട്ടല്‍ പുറത്തിറക്കിയ വിവാദ പോസ്റ്ററിനെതിരെ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഹോട്ടല്‍ ഉടമകളില്‍ ഒരാളായ ഷംനാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഹോട്ടലുടമ ക്ഷമ ചോദിയ്ക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സംവിധായകന്‍ രാമസിംഹന്റെ ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഇതോടെ രാമസിംഹനേയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Related Stories