Skip to content
Kerala

പി.സി ജോർജിനെതിരെ നടപടിയില്ല, പാരഡി ഗാനത്തിനെതിരെ കേസ്: ഇരട്ടത്താപ്പെന്ന് ദിനു വെയിൽ

കോഴിക്കോട്: മുൻ എം.എൽ.എ പി.സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ പരാതികളിൽ നടപടിയെടുക്കാത്ത സർക്കാർ, പാരഡി ഗാനത്തിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത് ഇരട്ടത്താപ്പാണെന്ന് സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ. ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന് മേൽ ക്രിമിനൽ വകുപ്പുക

N

News Desk

Published on: 18 Dec 2025, 6:32 pm

പി.സി ജോർജിനെതിരെ നടപടിയില്ല, പാരഡി ഗാനത്തിനെതിരെ കേസ്: ഇരട്ടത്താപ്പെന്ന് ദിനു വെയിൽ

കോഴിക്കോട്: മുൻ എം.എൽ.എ പി.സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ പരാതികളിൽ നടപടിയെടുക്കാത്ത സർക്കാർ, പാരഡി ഗാനത്തിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത് ഇരട്ടത്താപ്പാണെന്ന് സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ. ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന് മേൽ ക്രിമിനൽ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന് വളം വെച്ചു കൊടുക്കലാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

പാരഡി ഗാനത്തിൽ എന്തെങ്കിലും അപകീർത്തിപരമായ പരാമർശങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാമായിരുന്നുവെന്ന് ദിനു വെയിൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടെങ്കിൽ ആ രീതിയിലും പരാതി നൽകാമായിരുന്നു. എന്നാൽ, ഇതിനെ മതസ്പർദ്ധ സൃഷ്ടിക്കുന്ന ഒന്നായി ചിത്രീകരിച്ച് ഗുരുതര ക്രിമിനൽ വകുപ്പുകൾ ചുമത്തുന്നത് മതസൗഹാർദ്ദം സംരക്ഷിക്കാനുള്ള നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഒരു പാരഡി ഗാനത്തിന് മേൽ ഇത്ര വേഗത്തിൽ നിയമനടപടി സ്വീകരിക്കുന്നത് ബി.ജെ.പി ഭരണകൂടങ്ങളേക്കാൾ കടുത്ത നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഹിന്ദു മത പീഡനം നടക്കുന്നു’ എന്ന തരത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യാജ നരേറ്റീവുകൾക്ക് ഈ നീക്കം ശക്തി പകരുമെന്നും കുറിപ്പിൽ പറയുന്നു. ഇത്തരം കേസുകൾ കൊണ്ട് ലാഭം ഉണ്ടാക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായിരിക്കുമെന്നും ദിനു വെയിൽ കൂട്ടിച്ചേർത്തു.

പി.സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പരാതി നൽകിയവരിൽ ഒരാളാണ് താനെന്നും എന്നാൽ നാളിതുവരെ ആ പരാതികളിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വശത്ത് വിദ്വേഷ പ്രസംഗങ്ങളെ അവഗണിക്കുകയും മറുവശത്ത് ആക്ഷേപഹാസ്യപരമായ വരികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യുന്നത് നീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories