Skip to content
Kerala

യുദ്ധവുമായി ബന്ധപ്പെട്ട് എതിരഭിപ്രായമുണ്ട്, എങ്കിലും ഇസ്രയേലിന്റെ കാര്‍ഷിക മാതൃക അനുകരണീയം, ശ്രീനിവാസന്‍

കണ്ടനാട്ടെ തരിശുഭൂമിയില്‍ ചെയ്ത കൃഷിയില്‍ നൂറുമേനി വിജയം നേടിയ നടന്‍ ശ്രീനിവാസന്റെ കാര്‍ഷിക മാതൃകയെ ആദരിച്ച് കേരള ദര്‍ശനവേദി. അദ്ദേഹത്തിന്റെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശ്രീനിവാസന് ഒരു പറ നെല്ല് സമ്മാനിച്ചു. സ്വന്തമായി കൃഷി ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ മാനസികവും ആരോഗ്യപരവുമായ ഗുണങ്ങള്‍ മ

N

News Desk

Published on: 22 Oct 2025, 2:21 pm

യുദ്ധവുമായി ബന്ധപ്പെട്ട് എതിരഭിപ്രായമുണ്ട്, എങ്കിലും ഇസ്രയേലിന്റെ കാര്‍ഷിക മാതൃക അനുകരണീയം, ശ്രീനിവാസന്‍

കണ്ടനാട്ടെ തരിശുഭൂമിയില്‍ ചെയ്ത കൃഷിയില്‍ നൂറുമേനി വിജയം നേടിയ നടന്‍ ശ്രീനിവാസന്റെ കാര്‍ഷിക മാതൃകയെ ആദരിച്ച് കേരള ദര്‍ശനവേദി. അദ്ദേഹത്തിന്റെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശ്രീനിവാസന് ഒരു പറ നെല്ല് സമ്മാനിച്ചു.

സ്വന്തമായി കൃഷി ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ മാനസികവും ആരോഗ്യപരവുമായ ഗുണങ്ങള്‍ മെച്ചപ്പെട്ടതായിരിക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

യുദ്ധവുമായി ബന്ധപ്പെട്ട് എതിരഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇസ്രയേലിന്റെ കാര്‍ഷിക മാതൃക അനുകരണീയമാണ് എന്ന നിലപാടാണ് ശ്രീനിവാസന്‍ പങ്കുവെച്ചത്. ഇസ്രയേലിന്റെ കാര്‍ഷിക മാതൃക മികച്ചതാണെന്നും, അവിടുത്തെ ആളുകള്‍ കൃഷിയില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ടനാട് ഭാഗത്തുനിന്ന് ഒരു സംഘം ഇസ്രയേലില്‍ പോകാന്‍ ശ്രമിക്കണമെന്നും, ആ സംഘത്തില്‍ താനും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചുവര്‍ഷം മുമ്പ് കണ്ടനാട് രണ്ടേക്കറില്‍ ശ്രീനിവാസന്‍ അടക്കമുള്ളവര്‍ കര്‍ഷകനായ മനുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ കാര്‍ഷിക കൂട്ടായ്മ, ഇപ്പോള്‍ 80 ഏക്കറില്‍ എത്തിനില്‍ക്കുകയാണ്.

Related Stories