‘കള്ളന്‍ വിജയന്‍’ നാടക നിരൂപണത്തിന്റെ തലക്കെട്ടിൽ വിവാദം: വിഎസിന്‍റെ അനുസ്മരണ കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി ദേശാഭിമാനി
അച്ചടി പൂർത്തിയായ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാതെ അവസാന നിമിഷം ദേശാഭിമാനി മാനേജ്‌മെന്റ് ഒഴിവാക്കി. പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന ഒരു നാടക നിരൂപണത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്നാണ് പത്രം വിതരണം ചെയ്യേണ്ടതില്ലെന്ന അടിയന്തര തീരുമാനം സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഞായറാ

അച്ചടി പൂർത്തിയായ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാതെ അവസാന നിമിഷം ദേശാഭിമാനി മാനേജ്‌മെന്റ് ഒഴിവാക്കി. പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന ഒരു നാടക നിരൂപണത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്നാണ് പത്രം വിതരണം ചെയ്യേണ്ടതില്ലെന്ന അടിയന്തര തീരുമാനം സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഞായറാഴ്ചകളിൽ പത്രത്തോടൊപ്പം സ്ഥിരമായി നൽകാറുള്ള വാരാന്തപ്പതിപ്പാണ് ഇത്തവണ വായനക്കാരിലേക്ക് എത്താതിരുന്നത്.
‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ നൽകിയ നാടക നിരൂപണമാണ് ദേശാഭിമാനി അധികൃതരെ ചൊടിപ്പിച്ചത്. ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത് പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും തെറ്റായ വ്യാഖ്യാനങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. പത്രത്തിന്റെ വാരാന്തപ്പതിപ്പ് എഡിറ്ററായ കെ.ആർ. അജയൻ തന്നെയാണ് ഈ പതിപ്പ് വിതരണം ചെയ്യാനുള്ള അനുമതി നിഷേധിച്ചുകൊണ്ട് ശക്തമായ നിലപാടെടുത്തത്.
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക അനുസ്മരണ കുറിപ്പുകൾ അടങ്ങിയതായിരുന്നു ഈ വാരാന്തപ്പതിപ്പ്. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി. സുധാകരൻ എഴുതിയ ‘ഓർക്കുന്നില്ലേ ആ കടലിരമ്പം’ എന്ന തലക്കെട്ടിലുള്ള ലേഖനവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതേ പതിപ്പിൽ തന്നെ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള നിരൂപണം വന്നത് മറ്റ് രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുമെന്ന ആശങ്ക മാനേജ്‌മെന്റിനുണ്ടായിരുന്നു. വി.എസ് അനുസ്മരണം ഉള്ളതുകൊണ്ടാണ് പതിപ്പ് ഒഴിവാക്കിയതെന്ന തരത്തിൽ ആദ്യം പ്രചാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നാടക നിരൂപണത്തിന്റെ തലക്കെട്ടാണ് യഥാർത്ഥ കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സാങ്കേതിക കാരണങ്ങളാലാണ് ഇത്തവണ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തതെന്നാണ് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ നൽകിയിരിക്കുന്ന വിശദീകരണം. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ഇടതുപക്ഷ മുഖപത്രമായ ദേശാഭിമാനിയിൽ, അച്ചടി പോലും കഴിഞ്ഞ ശേഷം ഒരു നാടക നിരൂപണത്തിന്റെ പേരിൽ വാരാന്തപ്പതിപ്പ് പൂർണ്ണമായി ഒഴിവാക്കിയത് മാധ്യമ മേഖലയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
