Skip to content
Kerala

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം ‘മുക്കി’ ദേശാഭിമാനി

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോട്ടയം പ്രസംഗം, സിപിഎം മുഖപത്രമായ ദേശാഭിമാനി മുക്കിയതായി ആരോപണം. സര്‍ക്കാരിനും മുസ്ലിം സാമുദായിക നേതൃത്വത്തിനുമെതിരായ കടുത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി, പ്രസംഗത്തെ മുസ്ലിം ല

N

News Desk

Published on: 20 Jul 2025, 1:42 pm

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം ‘മുക്കി’ ദേശാഭിമാനി

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോട്ടയം പ്രസംഗം, സിപിഎം മുഖപത്രമായ ദേശാഭിമാനി മുക്കിയതായി ആരോപണം. സര്‍ക്കാരിനും മുസ്ലിം സാമുദായിക നേതൃത്വത്തിനുമെതിരായ കടുത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി, പ്രസംഗത്തെ മുസ്ലിം ലീഗിനെതിരായ ഒരു രാഷ്ട്രീയ പ്രസ്താവന മാത്രമായി ചുരുക്കിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയരുന്നത്.

സംസ്ഥാനത്തുടനീളം വലിയ ചര്‍ച്ചയായ വെള്ളാപ്പള്ളിയുടെ മുസ്‍ലിം – കൃസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ ദേശാഭിമാനിയുടെ ഒരു എഡിഷനിലും കാണാന്‍ കഴിഞ്ഞില്ല.  എന്നാല്‍ ചില എഡിഷനുകളില്‍  മറ്റൊരു തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്, അതാകട്ടെ രണ്ട് കോളം വലുപ്പത്തില്‍ ഒതുക്കുകയും ചെയ്തു. ‘ലീഗ് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്നു: വെള്ളാപ്പള്ളി’ എന്ന തലക്കെട്ടിലാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ലീഗിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെയും, സുംബ ഡാന്‍സ് നിലപാടിനെ അനുകൂലിക്കുന്ന ചില പരാമര്‍ശങ്ങളും മാത്രമാണ് വാര്‍ത്തയിലുള്ളത്.

വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലെ ഏറ്റവും വിവാദമായ ഭാഗങ്ങള്‍, അതായത് ‘കാന്തപുരം പറയുന്നത് കേട്ടാണ് സര്‍ക്കാര്‍ ഭരിക്കുന്നത്’, ‘അവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ കിടക്കും’ തുടങ്ങിയ സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനങ്ങളോ, സാമുദായിക നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളോ ദേശാഭിമാനി വാര്‍ത്തയില്‍ ഇടംപിടിച്ചില്ല.

മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍. വാസവന്‍, വിവാദ പ്രസംഗത്തിന് തൊട്ടടുത്ത ദിവസം വെള്ളാപ്പള്ളിയെ വേദിയില്‍ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ്, പാര്‍ട്ടിയുടെ ഔദ്യോഗിക പത്രം ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടും ചര്‍ച്ചയാകുന്നത്. ഒരു വശത്ത് മന്ത്രിയെ ഉപയോഗിച്ച് വെള്ളാപ്പള്ളിയെ പ്രശംസിക്കുകയും, മറുവശത്ത് അദ്ദേഹം സര്‍ക്കാരിനെതിരെ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങള്‍ പാര്‍ട്ടി പത്രത്തിലൂടെ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്‍റെ ഇരട്ടത്താപ്പാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് വെള്ളാപ്പള്ളിയുമായുള്ള രാഷ്ട്രീയ ബാന്ധവം നിലനിര്‍ത്താനുള്ള തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Related Stories