‘ഡെലൂലു’ സര്‍വ്വം മായയിലേതല്ല ഗെയ്സ്, വമ്പന്‍ ട്വിസ്റ്റ്, ഗാനം ഹിറ്റ്
മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിഭീകര കാമുകന്’ സിനിമയില്‍ ഫെജോ ഒരുക്കിയ റാപ്പ് രണ്ട് മാസത്തിന് ശേഷം വലിയ ചര്‍ച്ചയാകുന്നു ആരും ചുവടുവെച്ചുപോകുന്ന ‘ഡെലൂലു ഡെലൂലു…” എന്ന് തുടങ്ങുന്ന റാപ്പ് ആണ് സിനിമ ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ ഏ

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിഭീകര കാമുകന്’ സിനിമയില്‍ ഫെജോ ഒരുക്കിയ റാപ്പ് രണ്ട് മാസത്തിന് ശേഷം വലിയ ചര്‍ച്ചയാകുന്നു ആരും ചുവടുവെച്ചുപോകുന്ന ‘ഡെലൂലു ഡെലൂലു…” എന്ന് തുടങ്ങുന്ന റാപ്പ് ആണ് സിനിമ ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രം നവംബര്‍ 14നാണ് തിയേറ്ററുകളിലെത്തിയത്. നിലവില്‍ കഴിഞ്ഞ ആഴ്ച്ച ചിത്രം ഒടിടിയിലും എത്തിയിട്ടുണ്ട്.
എന്നാല്‍ ‘ഡെലൂലു ഡെലൂലു…” എന്ന ഗാനം ഇപ്പോള്‍ വൈറലാകാന്‍ കാരണം മറ്റൊന്നാണ്. നിലവില്‍ ഈ ഗാനം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ഒടുന്ന അഖില്‍ സത്യന് ചിത്രം ‘സര്‍വം മായ’ എന്ന ചിത്രത്തിലാണ്് എന്നാണ പലരും കരുതിയത്. ആ ചിത്രത്തിലെ നായിക ഡെലൂലുവായതാണ് ഇതിന് കാരണം.
എന്നാല്‍ ഈ ഗാനം സര്‍വ്വം മായയിലേതല്ല അതിഭീകര കാമുകനിലേതാണ് എന്ന് ഇപ്പോഴാണ് പലരും തിരിച്ചറിയുന്നത്. രണ്ട് മാസം മുമ്പ് ഗാനം ഇറങ്ങിയപ്പോള്‍ തന്നെ ഈ ഗാനം തപ്പി ഒരു നാള് ജനം ‘ഇവിടെ’ എത്തുമെന്ന് ചിലര്‍ കമന്റും ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ അച്ചട്ടായിരിക്കുന്നത്.
ഹേകാര്ത്തി എഴുതിയ വരികള്‍ക്ക് ബിബിന്‍ അശോക് സംഗീതം നല്കി ഫെജോ ആലപിച്ചിരിക്കുന്ന ഡെലൂലു ഏവരും ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരുക്കുന്ന പ്രതികരണങ്ങള്‍
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
