‘ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യരുത്’; പള്ളിയിൽ കയറി ഡൽഹി പൊലീസിന്റെ മുന്നറിയിപ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് ഡൽഹിയിലെ ജന്തർമന്തറിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി, ഡൽഹിയിലെ മുസ്‌ലിം പള്ളിയിലെത്തി പൊലീസിന്റെ മുന്നറിയിപ്പ്. പള്ളിയിലെ മൈക്ക് ഉപയോഗിച്ചാണ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ വിശ്വാസികളോട് പ്രതിഷേധങ്ങളിൽ നിന്ന് വിട്

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് ഡൽഹിയിലെ ജന്തർമന്തറിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി, ഡൽഹിയിലെ മുസ്‌ലിം പള്ളിയിലെത്തി പൊലീസിന്റെ മുന്നറിയിപ്പ്. പള്ളിയിലെ മൈക്ക് ഉപയോഗിച്ചാണ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ വിശ്വാസികളോട് പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടത്. കുടുംബാംഗങ്ങളെയോ കുട്ടികളെയോ അനാവശ്യമായി ജന്തർമന്തറിലെ പ്രതിഷേധത്തിൽ പങ്കാളികളാക്കരുതെന്ന് പള്ളിക്കുള്ളില്‍ നിന്ന് പൊലീസ് നിർദേശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നടപ്പിലാക്കിയ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്.ഐ.ആർ) പ്രക്രിയയിൽ വൻ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് ‘കോക്ക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) ആണ് ‘ജന്തർമന്തർ 2.0’ എന്ന പേരിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നുമാണ് സി.ജെ.പി പ്രധാനമായി ആവശ്യപ്പെടുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തുടനീളം 13 കോടിയോളം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ബോധപൂർവ്വം നീക്കം ചെയ്തതായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡലത്തിൽ നിന്ന് 40,000 വോട്ടർമാരെയും, തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ മണ്ഡലത്തിൽ നിന്ന് ഒരു ലക്ഷത്തോളം വോട്ടർമാരെയും വെട്ടിമാറ്റിയെന്നും, കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നയം ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുംബൈയിലെ ശിവാജി പാർക്കിലും ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലും നടന്ന പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഡൽഹിയിലേക്ക് മാർച്ച് നടത്താൻ സി.ജെ.പി തീരുമാനിച്ചത്. എന്നാൽ, ജന്തർമന്തറിലെ സമരത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിക്കുകയും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) വകുപ്പ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. പള്ളിയിൽ കയറി പ്രതിഷേധം വിലക്കിയ പൊലീസിന്റെ നടപടിയെ ആം ആദ്മി പാർട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രൂക്ഷമായി വിമർശിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
