Skip to content
Kerala

പാറ്റപ്പേടി, കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടുത്ത രണ്ട് ദിവസം അടച്ചിടും

ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടുത്ത രണ്ട് ദിവസം അടച്ചിടും. അഡ്മിനിസ്ട്രേറ്റീവ് കാരണങ്ങളാലാണ് പാർക്ക് രണ്ടു ദിവസത്തേക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകില്ലെന്നാണ എൻ.ഡി.എം.സി വ്യക്തമാക്കിയത്. വെള്ളിയാഴ്ച പാർക്കിൽ ‘ലെഹ്‌രാ ദോ തിരംഗ’ മാർച്ച് നടത്തുമെന്ന് കോക്ക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ

N

News Desk

Published on: 15 Oct 2026, 8:43 pm

പാറ്റപ്പേടി, കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടുത്ത രണ്ട് ദിവസം അടച്ചിടും

ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടുത്ത രണ്ട് ദിവസം അടച്ചിടും. അഡ്മിനിസ്ട്രേറ്റീവ് കാരണങ്ങളാലാണ് പാർക്ക് രണ്ടു ദിവസത്തേക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകില്ലെന്നാണ എൻ.ഡി.എം.സി വ്യക്തമാക്കിയത്.

വെള്ളിയാഴ്ച പാർക്കിൽ ‘ലെഹ്‌രാ ദോ തിരംഗ’ മാർച്ച് നടത്തുമെന്ന് കോക്ക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

എന്നാൽ ഡൽഹിയിൽ ഈ റാലി നടത്താൻ സി.ജെ.പിക്ക് ഇതുവരെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ല. എങ്കിലും മുംബൈയിലെ ആസാദ് മൈതാനത്ത് റാലി നടത്താൻ അവിടത്തെ പൊലീസ് അനുമതി നൽകിയിട്ടുണ്ട്.

ജയിലിൽ കഴിയുന്ന തങ്ങളുടെ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതിനാല്‍ തന്നെ നഗരത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Stories