ഡൽഹി മുഖ്യമന്ത്രിയുടെ കരണത്തടിച്ച് അക്രമി, ജനസമ്പർക്ക പരിപാടിക്കിടെ കൈയേറ്റം
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് സംഭവം. ആക്രമണത്തിൽ മുഖ്യമന്ത്രിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ജനങ്ങളുടെ പരാതി കേൾക്കുന്നതിനിടെ നാൽപ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ മുഖ്യമന്ത്രിയെ സമീപിച്ച് ആക്രമിക്കുകയ

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് സംഭവം. ആക്രമണത്തിൽ മുഖ്യമന്ത്രിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്.
ജനങ്ങളുടെ പരാതി കേൾക്കുന്നതിനിടെ നാൽപ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ മുഖ്യമന്ത്രിയെ സമീപിച്ച് ആക്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അക്രമിയെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയയാണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഒരു മൃഗസ്നേഹിയാണെന്നും, ഡൽഹിയിലെ തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ സമീപകാല വിധിയിൽ അസ്വസ്ഥനായിരുന്നുവെന്നും ഇയാളുടെ അമ്മ ഭാനു പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.
അക്രമി ആദ്യം മുഖ്യമന്ത്രിയുടെ മുഖത്തടിക്കുകയും പിന്നീട് തള്ളിയിടുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി.
രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബി.ജെ.പി
ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. “മുഖ്യമന്ത്രിയെ ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. ഈ ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടോ എന്ന് അന്വേഷിക്കണം,” മുതിർന്ന ബി.ജെ.പി നേതാവ് ഹരീഷ് ഖുറാന ആവശ്യപ്പെട്ടു.
അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രതിപക്ഷം
അതേസമയം, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ആം ആദ്മി പാർട്ടിയുടെ അതിഷി ആക്രമണത്തെ അപലപിച്ചു. “ജനാധിപത്യത്തിൽ വിയോജിപ്പുകൾക്കും പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ട്, എന്നാൽ അക്രമത്തിന് സ്ഥാനമില്ല. ഡൽഹി പോലീസ് കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അവർ പറഞ്ഞു.
സംഭവത്തിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഡൽഹി പോലീസ് കമ്മീഷണർ എസ്.ബി.കെ. സിങ്ങിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണമെന്നും പോലീസ് അറിയിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
