Skip to content
Kerala

സെല്‍ഫ് ഗോള്‍?, പിണറായി സർക്കാരിനെ അടക്കം കേന്ദ്രം താഴെയിറക്കിയത് എസ്‌ഐആറിലൂടെയെന്ന് അഭിജിത് ദീപ്കെ

ബിജെപിയെ എതിർക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയാനാണ് എസ് ഐ ആർ (SIR) കൊണ്ടുവന്ന് വോട്ടുകൾ വെട്ടിമാറ്റിയതെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന

N

News Desk

Published on: 9 Oct 2026, 7:40 am

സെല്‍ഫ് ഗോള്‍?, പിണറായി സർക്കാരിനെ അടക്കം കേന്ദ്രം താഴെയിറക്കിയത് എസ്‌ഐആറിലൂടെയെന്ന് അഭിജിത് ദീപ്കെ

ബിജെപിയെ എതിർക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയാനാണ് എസ് ഐ ആർ (SIR) കൊണ്ടുവന്ന് വോട്ടുകൾ വെട്ടിമാറ്റിയതെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന ‘ജനകീയ ട്രൈബ്യൂണലിൽ’ സംസാരിക്കവേ അദ്ദേഹം കുറ്റപ്പെടുത്തി. ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠി, നടൻ പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും പ്രതിപക്ഷവും തമ്മിൽ വെറും രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നതെന്ന് ദീപ്കെ ചൂണ്ടിക്കാട്ടി. ‘അബ് കി ബാർ 400 പാര്’ എന്ന മുദ്രാവാക്യം മുഴക്കിയ ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണ് നേടാനായത്. ഈ തിരിച്ചടിയെ തുടർന്നാണ് ബിജെപിയെ പിന്തുണയ്ക്കാത്ത ആളുകളുടെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റാൻ ഭരണകൂടം തുനിഞ്ഞിറങ്ങിയതെന്നും, തങ്ങൾക്ക് വോട്ട് ചെയ്യാത്തവരുടെ വോട്ടവകാശം തന്നെ ഇല്ലാതാക്കുക എന്നതാണ് ബിജെപിയുടെ സമീപനമെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരത്തിൽ ഇന്ത്യയിലുടനീളം 13 കോടി വോട്ടുകളും കർണാടകയിൽ ഏകദേശം ഒരു കോടി വോട്ടുകളും വെട്ടിമാറ്റിയതായി അഭിജിത് ദീപ്കെ അവകാശപ്പെട്ടു. മോദി തരംഗത്തിന്റെ ഉച്ചസ്ഥായിയിൽ പോലും ജയിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ വിജയം കൊയ്യാൻ ഈ വോട്ട് വെട്ടിമാറ്റലുകളിലൂടെ ബിജെപിക്ക് സാധിച്ചു. മമത ബാനർജിയുടെ മണ്ഡലത്തിൽ 50,000 വോട്ടുകളും, അരവിന്ദ് കെജ്രിവാളിന്റെ മണ്ഡലത്തിൽ 40,000 വോട്ടുകളും, എം.കെ. സ്റ്റാലിന്റെ മണ്ഡലത്തിൽ ഒരു ലക്ഷത്തോളം വോട്ടുകളും വെട്ടിമാറ്റിയതാണ് ഇവർ നേരിട്ട തിരിച്ചടികൾക്ക് കാരണമെന്നും അദ്ദേഹം ഉദാഹരണസഹിതം വ്യക്തമാക്കി.

കേരളത്തിലും ഇത്തരത്തിൽ എസ്‌ഐആറിലൂടെ വോട്ടുകൾ വെട്ടിമാറ്റിയാണ് പിണറായി വിജയൻ സർക്കാരിനെ കേന്ദ്രം താഴെയിറക്കിയതെന്ന് അദ്ദേഹം വാദിച്ചു. 2024-ലെ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ ശക്തമായി പ്രചാരണം നടത്തുകയും ബിജെപിയുടെ ഭൂരിപക്ഷം തടയാൻ സഹായിക്കുകയും ചെയ്ത നേതാക്കളെയാണ് ലക്ഷ്യമിട്ടത്. ആൾക്കൂട്ടക്കൊലകളിൽ നിന്ന് ബിജെപിയെ പിന്തുണയ്ക്കാത്തവരുടെ വോട്ടുകൾ വെട്ടിമാറ്റുന്നതിലേക്ക് ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ മാറിയിട്ടുണ്ടെന്നും, രാജ്യത്തിന്റെ ജനാധിപത്യവും ജനങ്ങളുടെ വോട്ടവകാശവും സംരക്ഷിക്കാൻ എല്ലാവരും തെരുവിലിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Related Stories