Skip to content
Kerala

ബിജെപിയുടെ തനിനിറം പുറത്ത് വന്നു, കേസരിയ്‌ക്കെതിരെ ആഞ്ഞടിച്ച് ദീപിക

ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് ആർ.എസ്.എസ്. മുഖപത്രമായ ‘കേസരി’ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ‘ദീപിക’ ദിനപ്പത്രം. ‘ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടേണ്ട’ എന്ന തലക്കെട്ടോടെയാണ് ദീപികയുടെ മുഖപ്രസംഗം. ഭരണഘടനയെ ഭേദഗതി ചെയ്യണമെന്ന ലേഖനത്തിലെ പരാമർശത്തെ ദീപിക നിശിതമായി വിമർശിക്കുന്നു. “ക

N

News Desk

Published on: 15 Sept 2025, 10:28 am

ബിജെപിയുടെ തനിനിറം പുറത്ത് വന്നു, കേസരിയ്‌ക്കെതിരെ ആഞ്ഞടിച്ച് ദീപിക

ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് ആർ.എസ്.എസ്. മുഖപത്രമായ ‘കേസരി’ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ‘ദീപിക’ ദിനപ്പത്രം. ‘ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടേണ്ട’ എന്ന തലക്കെട്ടോടെയാണ് ദീപികയുടെ മുഖപ്രസംഗം. ഭരണഘടനയെ ഭേദഗതി ചെയ്യണമെന്ന ലേഖനത്തിലെ പരാമർശത്തെ ദീപിക നിശിതമായി വിമർശിക്കുന്നു.

“കേരളത്തിൽ ക്രൈസ്തവരുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ബി.ജെ.പി.യുടെ മറുകൈ എവിടെയാണെന്ന് മനസ്സിലാകാത്തവർക്കും മനസ്സിലായില്ലെന്ന് നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര, മനുസ്മൃതി സ്വപ്‌നങ്ങൾ തുടരാം,” എന്നും ലേഖനത്തിൽ ദീപിക പറയുന്നു.

കേസരിയുടെ ലേഖനവും ദീപികയുടെ മറുപടിയും

‘ആഗോള മതപരിവർത്തനത്തിൻ്റെ നാൾവഴികൾ’ എന്ന പേരിൽ കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അവസാന ഭാഗത്താണ് ഭരണഘടന ഭേദഗതി ചെയ്യണമെന്ന വിഷയം ഉന്നയിക്കുന്നത്. ഇതിനെയാണ് ദീപിക ‘വിഷദംശനം’ എന്ന് വിശേഷിപ്പിച്ചത്.

സ്വാതന്ത്ര്യ സമരത്തിൽനിന്ന് മാറിനിന്ന് ബ്രിട്ടീഷുകാരെ സഹായിച്ച വർഗീയ പ്രസ്ഥാനം അതേ പണി ഇപ്പോഴും തുടരുകയാണെന്ന് ദീപിക വിമർശിച്ചു. ലേഖനത്തിൽ വ്യാജ വിവരങ്ങളും നുണകളുമാണ് നിറഞ്ഞിരിക്കുന്നതെന്നും ദീപിക ആരോപിക്കുന്നു.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാസാക്കിയ മതപരിവർത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെടണമെന്നും ദീപിക ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമര പൈതൃകത്തിൽ ഉരുത്തിരിഞ്ഞ ഇന്ത്യൻ ഭരണഘടനയെ ആരും കൈവിടില്ലെന്നും ദീപിക മുഖപ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

Related Stories