Skip to content
Kerala

ദീപക്കിന്റെ ആത്മഹത്യ: ഒളിവിലായിരുന്ന പ്രതി ഷിംജിത വടകരയിൽ അറസ്റ്റിൽ

ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിലായി. വടകരയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷിംജിതയെ മെഡിക്കൽ കോളേജ് പൊലീസാണ് പിടികൂടിയത്.

N

News Desk

Published on: 21 Jan 2026, 4:34 pm

ദീപക്കിന്റെ ആത്മഹത്യ: ഒളിവിലായിരുന്ന പ്രതി ഷിംജിത വടകരയിൽ അറസ്റ്റിൽ

ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിലായി. വടകരയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷിംജിതയെ മെഡിക്കൽ കോളേജ് പൊലീസാണ് പിടികൂടിയത്. അറസ്റ്റിന് പിന്നാലെ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

ദീപക്കിന്റെ മരണത്തിന് പിന്നാലെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഷിംജിതയ്ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഷിംജിത വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്ക് രക്ഷപ്പെടാൻ പൊലീസ് ഒത്താശ ചെയ്തെന്നും തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നും ദീപക്കിന്റെ ബന്ധുക്കൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, അറസ്റ്റ് നടക്കുന്നതിന് തൊട്ടുമുമ്പ് ഷിംജിത മുസ്തഫ കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ കോടതി നാളെ പരിഗണിക്കാൻ ഇരിക്കെയാണ് പൊലീസിന്റെ നിർണ്ണായക നീക്കം ഉണ്ടായത്. സമൂഹമാധ്യമങ്ങളിലെ വിചാരണ ഒരാളുടെ ജീവനെടുത്ത സംഭവത്തിൽ ഷിംജിതയുടെ അറസ്റ്റ് വലിയ പ്രാധാന്യത്തോടെയാണ് നാട് ഉറ്റുനോക്കുന്നത്.

Related Stories