സ്പാർക്കിലെ ഡേറ്റ ചോർത്തി മുഖ്യമന്ത്രിയുടെ പിആർ വർക്ക്; സർക്കാർ ജീവനക്കാർക്കിടയിൽ വൻ പ്രതിഷേധം
സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്ക്’ (SPARK) സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിഗത സന്ദേശങ്ങൾ അയച്ചതിനെതിരെ വൻ പ്രതിഷേധം. ഡിഎ അനുവദിച്ചത് സംബന്ധിച്ച അറിയിപ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പിആർ സന്ദേശമായി ജീവനക്കാരുടെ വാട്‌സ്ആപ്പ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്ക്’ (SPARK) സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിഗത സന്ദേശങ്ങൾ അയച്ചതിനെതിരെ വൻ പ്രതിഷേധം. ഡിഎ അനുവദിച്ചത് സംബന്ധിച്ച അറിയിപ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പിആർ സന്ദേശമായി ജീവനക്കാരുടെ വാട്‌സ്ആപ്പുകളിൽ എത്തിയതാണ് വിവാദമായിരിക്കുന്നത്. അനുമതിയില്ലാതെ ഡേറ്റ ഉപയോഗിക്കുന്നത് കടുത്ത സ്വകാര്യതാ ലംഘനമാണെന്ന് വിവിധ സംഘടനകൾ ആരോപിച്ചു.
ശമ്പള വിതരണത്തിനും സർവീസ് കാര്യങ്ങൾക്കുമായി ജീവനക്കാർ നൽകിയിട്ടുള്ള ഫോൺ നമ്പറുകൾ അവരുടെ സമ്മതമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയത് എങ്ങനെയാണെന്ന ചോദ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. സർക്കാരിന്റെ ഔദ്യോഗിക വിവരശേഖരത്തിൽ നിന്നും ഡേറ്റ ചോർത്തി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സ്പ്രിംഗ്ലർ കേസിലെ ഹൈക്കോടതി വിധി ലംഘിച്ചാണ് പുതിയ നടപടിയെന്നും ആക്ഷേപമുണ്ട്. പൗരന്മാരുടെ ഡേറ്റ എടുക്കുന്നതിന് മുൻപ് അവരെ അറിയിക്കണമെന്ന കോടതി നിർദ്ദേശം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം സഹിതമുള്ള സന്ദേശങ്ങൾ അയക്കുന്നത് വോട്ട് ലക്ഷ്യം വെച്ചുള്ള പിആർ വർക്ക് മാത്രമാണെന്നും സംഘടനകൾ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നുവെന്നും ആകെ ഡിഎ 35 ശതമാനമായി വർധിപ്പിച്ചുവെന്നുമാണ് സന്ദേശത്തിലുള്ളത്. ‘അവകാശങ്ങൾ സംരക്ഷിക്കും’ എന്ന മുഖ്യമന്ത്രിയുടെ വാചകവും സന്ദേശത്തോടൊപ്പമുണ്ട്. എന്നാൽ, അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട സ്പാർക്കിലെ വിവരങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്തത് വിവരച്ചോർച്ചയുടെ പരിധിയിൽ വരുമെന്ന് വിദഗ്ധർ പറയുന്നു.
ജീവനക്കാരുടെ വ്യക്തിപരമായ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് ഇത്തരം പ്രൊമോഷണൽ മെസേജുകൾ അയക്കുന്നത് അപലപനീയമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഡേറ്റാ ദുരുപയോഗത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് വിവിധ സർവീസ് സംഘടനകളുടെ തീരുമാനം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
