സിപിഎം പ്രതിഷേധം ദുരുദ്ദേശ്യപരം, ആരോപണങ്ങൾ തള്ളി ദാറുൽ ഹുദാ
ചെമ്മാട്: ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സിപിഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശ്യപരവുമാണെന്ന് സ്ഥാപന ഭാരവാഹികൾ. സ്ഥാപനത്തിന്റെ പ്രവർത്തനം മൂലം സമീപവാസികൾക്ക് കുടിവെള്ള മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ

ചെമ്മാട്: ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സിപിഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശ്യപരവുമാണെന്ന് സ്ഥാപന ഭാരവാഹികൾ. സ്ഥാപനത്തിന്റെ പ്രവർത്തനം മൂലം സമീപവാസികൾക്ക് കുടിവെള്ള മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഏകദേശം 40 വർഷമായി നിയമവിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ദാറുൽ ഹുദാ. ഇന്നുവരെ സമീപവാസികളുടെ കുടിവെള്ളത്തിന് എന്തെങ്കിലും തരത്തിലുള്ള ദോഷവും സംഭവിച്ചതായി ഒരു പരാതിയും ഉയർന്നിട്ടില്ല. പരാതികൾ ഉണ്ടെങ്കിൽ ചർച്ചകളിലൂടെ പരിഹരിക്കുക എന്ന ജനാധിപത്യ മര്യാദ കാണിക്കാതെ, ഒരു മതസ്ഥാപനത്തിലേക്ക് സമരം നയിക്കുന്നത് കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിന് അനുചിതമാണെന്നും മാനേജ്മെന്റ് കുറ്റപ്പെടുത്തി.
നിർമ്മാണത്തിലിരിക്കുന്നത് മുക്കാൽ കോടിയുടെ ശുദ്ധീകരണ പ്ലാന്റ്
ഒരു തുള്ളി മലിനജലം പോലും പുറത്തേക്ക് ഒഴുക്കാതെ കാമ്പസിനുള്ളിൽ തന്നെ സംസ്കരിക്കുകയാണ് നിലവിലെ രീതി. ഇതിനുപുറമെ, പരിസരവാസികൾക്ക് ഭാവിയിൽ യാതൊരു ആശങ്കയും ഉണ്ടാകാതിരിക്കാൻ, മുക്കാൽ കോടിയിലധികം രൂപ ചെലവിൽ രണ്ടര ലക്ഷം ലിറ്റർ ശേഷിയുള്ള ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് നടത്തുന്ന “സമര പ്രഹസനം”, സ്ഥാപനത്തിന്റെ ആദർശങ്ങളോടുള്ള പാർട്ടിയുടെ അസഹിഷ്ണുതയാണ് വെളിവാക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ഏത് പരാതിയും കേൾക്കാനും ന്യായമായവ തിരുത്താനും മാനേജിംഗ് കമ്മിറ്റി തയ്യാറാണ്. 1986-ൽ ആരംഭിച്ച ദാറുൽ ഹുദാ, അതത് കാലത്തെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് പ്രവർത്തിക്കുന്നതെന്നും പ്രോ ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, ട്രഷറർ കെ.എം സൈതലവി ഹാജി, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ഡോ. യു.വി.കെ മുഹമ്മദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
