Skip to content
Kerala

ദാറുൽ ഹുദ സമരം, പന്തല്ലൂരിനെതിരെ പ്രവർത്തകർ, പരസ്യ വിമർശനം, ആക്ഷേപം

ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയേയും വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിയേയും ലക്ഷ്യമിട്ട് സിപിഎം നടത്തിയ ആരോപണങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മൗനം പാലിക്കുന്നുവെന്നാരോപിച്ച് സംഘടനയ്ക്കകത്ത് പ്രതിഷേധം ശക്തമാകുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്ര

N

News Desk

Published on: 11 Aug 2025, 5:16 pm

ദാറുൽ ഹുദ സമരം, പന്തല്ലൂരിനെതിരെ പ്രവർത്തകർ, പരസ്യ വിമർശനം, ആക്ഷേപം

ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയേയും വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിയേയും ലക്ഷ്യമിട്ട് സിപിഎം നടത്തിയ ആരോപണങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മൗനം പാലിക്കുന്നുവെന്നാരോപിച്ച് സംഘടനയ്ക്കകത്ത് പ്രതിഷേധം ശക്തമാകുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവര്‍ത്തകര്‍ പരസ്യ വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമായി രംഗത്തെത്തി.

‘വടകരയില്‍ ഒരു കോഴി ചത്താല്‍ പോലും ഷാഫി പറമ്പിലിനെതിരെ പ്രതികരിക്കുന്ന സത്താര്‍ പന്തല്ലൂര്‍, സമസ്തയുടെ പ്രസിഡന്റ് നേതൃത്വം നല്‍കുന്ന സ്ഥാപനത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തുവന്നത് അറിഞ്ഞില്ലേ’ എന്നാണ് വിമര്‍ശകര്‍ പ്രധാനമായും ചോദിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളില്‍ നടത്തുന്ന പെട്ടെന്നുള്ള പ്രതികരണങ്ങള്‍ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കാണിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

‘ഷാഫി പറമ്പിലിന്റെ പള്‍സ് അളന്ന സത്താര്‍ പന്തല്ലൂര്‍, ദാറുല്‍ ഹുദയില്‍ നടന്ന വര്‍ഗീയ സമരത്തെക്കുറിച്ച് അറിഞ്ഞില്ലായിരുന്നോ?’ എന്ന ചോദ്യവുമായി പരിഹസിക്കുന്ന പോസ്റ്ററുകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരക്കാരെ ‘സമസ്തയിലെ സിഐടിയു വിഭാഗം’ എന്നും ‘കപടന്മാര്‍’ എന്നും വിശേഷിപ്പിച്ചുകൊണ്ടുള്ള കുറിപ്പുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

നേരത്തെ, ഇതേ വിഷയത്തില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫിന്റെ പാലേമാട് യൂണിറ്റിലെ അംഗമായ ഡോ. മുഹമ്മദ് മുഹ്സിന്‍ വരിക്കോടന്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതാവിനെതിരെ തന്നെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തുവരുന്നത്. സംഘടനയുടെ നിസ്സംഗതയിലും മൗനത്തിലും പ്രതിഷേധിച്ചാണ് പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

Related Stories