ചുമരെഴുതാൻ പോയ ദറസ് വിദ്യാർഥികൾക്ക് നേരെ ക്രൂര മർദനം, പാരാതിപ്പെട്ടിട്ടും കേസെടുക്കാതെ പോലീസ്
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപം ചെറുവണ്ണൂരിൽ ചുമരെഴുതാൻ പോയ പള്ളി ദറസ് വിദ്യാർഥികൾക്ക് നേരെ ക്രൂരമായ മർദനം. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികൾക്കാണ് മർദനമേറ്റത്. പരിക്കേറ്റ മുഹമ്മദ് ഉനൈസ് (17), മുഹമ്മദ് ശാമിൽ (17) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപം ചെറുവണ്ണൂരിൽ ചുമരെഴുതാൻ പോയ പള്ളി ദറസ് വിദ്യാർഥികൾക്ക് നേരെ ക്രൂരമായ മർദനം. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികൾക്കാണ് മർദനമേറ്റത്. പരിക്കേറ്റ മുഹമ്മദ് ഉനൈസ് (17), മുഹമ്മദ് ശാമിൽ (17) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടുകാരുടെ അനുമതിയോടെ ചുമരെഴുത്തിൽ ഏർപ്പെട്ടിരുന്ന കുട്ടികളെ ഒരു സംഘം തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സന്തോഷ് ചേകാത്ത, സുരേഷ് പഴയമഠത്തിൽ താഴെമഠത്തിൽ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർഥികൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ ഇവർ കുട്ടികളെ അടിക്കുകയും ചവിട്ടുകയും ചെയ്തതായി പറയപ്പെടുന്നു.
കൈയ്യിലുണ്ടായിരുന്ന ചെമ്പുവള ഉപയോഗിച്ചാണ് ആക്രമികൾ വിദ്യാർഥികളെ മർദിച്ചതെന്ന് പരിക്കേറ്റവർ മൊഴി നൽകി. സംഭവത്തിന് പിന്നാലെ പള്ളി ദറസിലെ അധ്യാപകൻ മേപ്പയൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. എന്നാൽ, ഗുരുതരമായ ആക്രമണം നടന്നിട്ടും പോലീസ് ഇതുവരെ പ്രതികൾക്കെതിരെ കേസെടുക്കാൻ തയ്യാറായിട്ടില്ലെന്ന് അധ്യാപകരും നാട്ടുകാരും ആരോപിക്കുന്നു.
വിദ്യാർഥികൾക്ക് നേരെയുണ്ടായ ഈ അതിക്രമത്തിൽ പ്രദേശത്ത് വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. അക്രമികൾക്കെതിരെ എത്രയും വേഗം നിയമനടപടി സ്വീകരിക്കണമെന്നും പോലീസ് നിസ്സംഗത അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് ദറസ് അധികൃതരുടെ തീരുമാനം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
