Skip to content
Kerala

ഫ്രാൻസിസ് ഇട്ടിക്കോര സിനിമയാകുന്നു?, കോരപ്പനായി മമ്മൂട്ടി വരുമോ?, നീക്കങ്ങൾ നടക്കുന്നതായി എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ

ഇത്തരമൊരു വലിയ സിനിമയ്ക്കായി പലരുമായി ചർച്ചകളും ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും, നോവൽ സിനിമയാക്കുന്നതിന്റെ ബജറ്റും സാങ്കേതിക വെല്ലുവിളികളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

W

web desk

Published on: 12 Nov 2026, 10:33 am

ഫ്രാൻസിസ് ഇട്ടിക്കോര സിനിമയാകുന്നു?, കോരപ്പനായി മമ്മൂട്ടി വരുമോ?, നീക്കങ്ങൾ നടക്കുന്നതായി എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ

മലയാള സാഹിത്യലോകത്തെ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രശസ്തമായ നോവൽ 'ഫ്രാൻസിസ് ഇട്ടിക്കോര' ചലച്ചിത്രമാക്കാനുള്ള ആലോചനകളും നീക്കങ്ങളും നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഗ്രന്ഥകർത്താവായ ടി.ഡി. രാമകൃഷ്ണൻ രംഗത്തെത്തി. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വളരെ വലിയൊരു കഥയായതുകൊണ്ട് തന്നെ സിനിമയാക്കണമെന്നത് തന്റെയും ആഗ്രഹമാണെന്ന് ടി.ഡി. രാമകൃഷ്ണൻ പറയുന്നു. ഇത്തരമൊരു വലിയ സിനിമയ്ക്കായി പലരുമായി ചർച്ചകളും ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും, നോവൽ സിനിമയാക്കുന്നതിന്റെ ബജറ്റും സാങ്കേതിക വെല്ലുവിളികളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ഫ്രാൻസിസ് ഇട്ടിക്കോര എന്ന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടിയെ അല്ലാതെ മറ്റൊരു മുഖം താൻ മനസ്സിൽ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയുമായി ഇതുസംബന്ധിച്ച് മുമ്പും ചർച്ചകൾ നടന്നിട്ടുണ്ടെന്നും, നോവൽ എഴുതുന്ന സമയത്തും പുസ്തകം ജനങ്ങൾ സ്വീകരിക്കുന്ന സമയത്തും മമ്മൂട്ടിയുടെ പ്രകടനങ്ങളും ഭാവങ്ങളുമാണ് തന്റെ മനസ്സിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുസ്തകവും സിനിമയും രണ്ട് വ്യത്യസ്ത കലാരൂപങ്ങളാണെന്നും, നോവൽ വായനക്കാർ വലിപ്പച്ചെറുപ്പമില്ലാതെ ഏറ്റെടുത്തതുപോലെ സിനിമയും വലിയൊരു ദൃശ്യാനുഭവമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെടുന്നു. സിനിമ യാഥാർത്ഥ്യമാകുന്നതോടെ മലയാള സിനിമയിലെ എക്കാലത്തെയും വലിയൊരു ദൃശ്യവിസ്മയമായിരിക്കുമിത് എന്ന പ്രതീക്ഷയിലാണ് വായനക്കാരും ചലച്ചിത്രപ്രേമികളും.

Related Stories