Skip to content
Kerala

ആത്മഹത്യ ചെയ്ത അബു ആത്മീയതക്കായി ദാഹിച്ചു, സിപിഎമ്മിന്‍റെ ചില നയങ്ങളോട് നീരസമായിരുന്നു, വെളിപ്പെടുത്തി സുന്നി സെെബർ ആക്ടിവിസ്റ്റ്, രൂക്ഷവിമര്‍ശവുമായി ഇടത് ഹാന്‍ഡിലുകള്‍

ആത്മഹത്യ ചെയ്ത സൈബർ സഖാവ് അബു അരീകോടിനെ കുറിച്ച് സുന്നി സെെബർ ആക്ടിവിസ്റ്റ് ജവാദ് മുസ്തഫാവിയുടെ വെളിപ്പെടുത്തല്‍ ചർച്ചയാകുന്നു. മരണപ്പെട്ട വ്യക്തിയുമായി തനിക്കുണ്ടായിരുന്ന ബന്ധവും അദ്ദേഹം തന്നോട് പറഞ്ഞ കാര്യങ്ങളുമാണ് ജവാദ് മുസ്തഫാവി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ ഒരു വിഭാഗം സെെബർ

N

News Desk

Published on: 8 Nov 2025, 10:08 pm

ആത്മഹത്യ ചെയ്ത അബു ആത്മീയതക്കായി ദാഹിച്ചു, സിപിഎമ്മിന്‍റെ ചില നയങ്ങളോട് നീരസമായിരുന്നു, വെളിപ്പെടുത്തി സുന്നി സെെബർ ആക്ടിവിസ്റ്റ്, രൂക്ഷവിമര്‍ശവുമായി ഇടത് ഹാന്‍ഡിലുകള്‍

ആത്മഹത്യ ചെയ്ത സൈബർ സഖാവ് അബു അരീകോടിനെ കുറിച്ച് സുന്നി സെെബർ ആക്ടിവിസ്റ്റ് ജവാദ് മുസ്തഫാവിയുടെ വെളിപ്പെടുത്തല്‍ ചർച്ചയാകുന്നു.  മരണപ്പെട്ട വ്യക്തിയുമായി തനിക്കുണ്ടായിരുന്ന ബന്ധവും അദ്ദേഹം തന്നോട് പറഞ്ഞ കാര്യങ്ങളുമാണ് ജവാദ് മുസ്തഫാവി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ ഒരു വിഭാഗം സെെബർ സഖാക്കള്‍ മുസ്തഫാവിയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

ജവാദ് മുസ്തഫാവി പങ്കുവെച്ച കുറിപ്പ്

അബുവിനെ നേരിട്ട് കണ്ടുമുട്ടിയതിനെക്കുറിച്ചും, കുറഞ്ഞ സമയം കൊണ്ട് മതപരവും രാഷ്ട്രീയപരവുമായ നിരവധി കാര്യങ്ങൾ സംസാരിച്ചതിനെക്കുറിച്ചും ജവാദ് മുസ്തഫാവി തൻ്റെ കുറിപ്പിൽ വിശദീകരിക്കുന്നു.

  • രാഷ്ട്രീയത്തിലെ നീരസം: സി.പി.എമ്മിൻ്റെ സമീപകാല നയങ്ങളോടുള്ള നീരസം, പ്രത്യേകിച്ച് വെള്ളാപ്പള്ളിയോടുള്ള സമീപനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അബു അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
  • പി.വി. അൻവർ വിഷയത്തിലെ നിലപാട്: പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും, എന്നാൽ മറ്റൊരു ബദലില്ലാത്തതിനാൽ അൻവർ ‘എടുത്തുചാടാതെ അകത്തുനിന്ന് ബുദ്ധിപൂർവ്വം പൊരുതണമായിരുന്നു’ എന്നും അബു അഭിപ്രായപ്പെട്ടതായി പോസ്റ്റിൽ പറയുന്നു.
  • ആത്മീയ ദാഹം: രാഷ്ട്രീയമൊന്നും ശാശ്വതമായ സമാധാനം മനസ്സിന് നൽകില്ല എന്നും, താൻ ഇപ്പോൾ ആത്മീയമായ ദാഹം അനുഭവിക്കുന്നുണ്ടെന്നും അബു വെളിപ്പെടുത്തിയതായി മുസ്തഫാവി കുറിച്ചു.
  • വിഷാദരോഗവും പരിഹാരവും: യുവാക്കൾ കഠിനമായ വിഷാദരോഗാവസ്ഥയിലൂടെ കടന്നുപോകുന്നു എന്നും, മനസ്സിൻ്റെ സ്വസ്ഥതയാണ് പുരോഗതിയെക്കാൾ വലുതെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടി. ‘അല്ലാഹുവിൻ്റെ ഓർമ്മയോടെയുള്ള ജീവിതം കൊണ്ട് മാത്രമേ ഹൃദയങ്ങൾ ശാന്തമാവുകയുള്ളൂ’ എന്ന ഖുർആൻ വചനം ഉദ്ധരിച്ചുകൊണ്ടാണ് മുസ്തഫാവി കുറിപ്പ് അവസാനിപ്പിച്ചത്.

വിമർശനങ്ങളുടെ പെരുമഴ

മരണപ്പെട്ട വ്യക്തിയുടെ സ്വകാര്യ സംഭാഷണങ്ങൾ പരസ്യപ്പെടുത്തിയത് മര്യാദകേടാണെന്നും, സ്വന്തം രാഷ്ട്രീയ വെറി തീർക്കാൻ മരണത്തെ ഉപയോഗിച്ചു എന്നും ആരോപിച്ചാണ് കമൻ്റ് ബോക്സ് നിറയെ വിമർശനങ്ങൾ ഉയർന്നത്. പ്രമുഖ സെെബർ സഖാക്കളായ ടിപി ഷെമീർ, ഷുക്കൂർ വക്കീല്‍ തുടങ്ങിവർ മുസ്തഫാവിയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘പോസ്റ്റിനോട് വിയോജിപ്പുണ്ട്, അയാൾ നിങ്ങളോട് വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായി തന്നെ സൂക്ഷിക്കുക എന്നതാണ് മാന്യത.
അബു നിങ്ങളോട് പറഞ്ഞതായി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നോ അസത്യമാണെന്നോ പറയാൻ അബു ഇനി ഇല്ലാത്തിടത്തോളം അതാണ് അതിന്റെ ശരി. അല്ലെങ്കിൽ ഒരാളുടെ മരണത്തിൽ പോലും നിങ്ങളുടെ താൽപ്പര്യങ്ങൾ കടത്തി എന്ന വിധമാണ് ഞങ്ങൾ ഈ പോസ്റ്റ് വായിച്ചെടുക്കുക !!’ ടിപി ഷെമീർ കമന്‍റായി എഴുതി.

മരണപ്പെട്ടയാൾ ഉയർത്തിയ രാഷ്ട്രീയത്തെ ഇകഴ്ത്തി കാണിക്കുന്ന ഈ പോസ്റ്റ് പിൻവലിക്കണം ഷുകൂർ വക്കീല്‍ അടക്കമുളളവർ ആവശ്യപ്പെട്ടു.

മരിച്ച ഒരാളെക്കുറിച്ച് നല്ലത് മാത്രം പറയണമെന്നും, “ചെറ്റത്തരം പറയരുത്” എന്നും ചിലർ ശക്തമായി പ്രതികരിച്ചു. “ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളെക്കുറിച്ച് നല്ലത് മാത്രം പറയുക. അത് ഏത് ഉസ്താദ് ആണെങ്കിലും” എന്നും കമൻ്റുകളുണ്ട്.

“മരണപ്പെട്ടയാൾ എതിർത്ത് വരില്ലെന്ന് കരുതി എന്ത് നുണയും എഴുതിവിടരുത്,” എന്നും, “പ്രിയ സഖാവ് ഇനി ഇതിനൊരു മറുപടിയുമായി വരില്ലെന്നുള്ള താങ്കളുടെ ധൈര്യവും കൊള്ളാം” എന്നും പരിഹസിച്ചു.

“ഒരു സഖാവിൻ്റെ മരണം പോലും തൻ്റെ രാഷ്ട്രീയ ചായ്‌വിന് പ്രയോജനപ്പെടുത്തുന്ന ഒരു ചെറ്റ ആയിപ്പോകുന്നു” എന്ന് കടുത്ത ഭാഷയിൽ വിമർശനം ഉയർന്നു. “മരിക്കുന്നതിനു 3 ദിവസം മുൻപ് വരെ പാർട്ടിക്ക് വേണ്ടി വീഡിയോ ചെയ്തു പാർട്ടിയുടെ നയങ്ങൾ വ്യക്തമാക്കുന്ന” ഒരാളാണ് രാഷ്ട്രീയമടുത്തു എന്ന് 3 മാസം മുൻപ് പറഞ്ഞത് എന്ന് ചൂണ്ടിക്കാട്ടി ചിലർ പോസ്റ്റിലെ വിവരങ്ങളെ ചോദ്യം ചെയ്തു.

ഈ വിവാദങ്ങൾക്കിടയിലും, ചില അനുയായികൾ ജവാദ് മുസ്തഫാവിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. “അതൊരു സ്വകാര്യമായ രഹസ്യ സംഭാഷണം ആയിരുന്നില്ല. സംസാരത്തിൽ തന്നെ മറ്റ് പലരോടും അതേ കാര്യങ്ങൾ ചർച്ച ചെയ്തതും പറഞ്ഞു,” എന്ന് മറുപടി നൽകി മുസ്തഫാവി തൻ്റെ പോസ്റ്റിനെ ന്യായീകരിച്ചു. “എൻ്റെ താലപര്യങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ പച്ചക്ക് തന്നെ പറയാറുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories