‘കെ.ഇ.എന്നിന് എന്തിനാണ് സ്‌പേസ് കൊടുക്കുന്നത്?, ഇയാളൊക്കെ തിരിഞ്ഞു കൊത്തും’ ഡിവൈഎഫ്ഐ സെമിനാറിനെച്ചൊല്ലി ഇടതുപക്ഷത്ത് വിവാദം
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ ഇടത് ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദിനെ ക്ഷണിച്ചതിനെതിരെ ഇടതുപക്ഷ അനുകൂലികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ശക്തമായ വിമർശനം. സമ്മേളനത്തിന്റെ പോസ്റ്റർ സഹിതം പങ്കുവെച്ചുകൊണ്ട് കെ.ഇ.എന്നിനെ എന്തിനാണ് ഇത്തരം വേദികളിൽ പ

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ ഇടത് ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദിനെ ക്ഷണിച്ചതിനെതിരെ ഇടതുപക്ഷ അനുകൂലികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ശക്തമായ വിമർശനം. സമ്മേളനത്തിന്റെ പോസ്റ്റർ സഹിതം പങ്കുവെച്ചുകൊണ്ട് കെ.ഇ.എന്നിനെ എന്തിനാണ് ഇത്തരം വേദികളിൽ പങ്കെടുപ്പിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
സിപിഎം നേതാക്കളടക്കമുള്ളവർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് കെ.ഇ.എന്നിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരിക്കുന്നത്. ഇയാളുടെ പ്രസംഗത്തിന് സഖാക്കൾ കഷ്ടപ്പെട്ട് ആളുകളെ എത്തിച്ച് ഓഡിയൻസിനെ ഉണ്ടാക്കിക്കൊടുക്കണമോ എന്നും, സംസാരിക്കാൻ പാർട്ടിയിൽ ആളില്ലേ എന്നും സന്ദേശങ്ങളിൽ ചോദിക്കുന്നു. ‘ഇയാളൊക്കെ തിരിഞ്ഞു കൊത്തും’ എന്നും പ്രചരിക്കുന്ന സന്ദേശത്തിലുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിലെ ഈ വിമർശനങ്ങളുടെ സ്ക്രീൻഷോട്ട് കെ.ഇ.എൻ കുഞ്ഞഹമ്മദ് തന്നെ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച് അതൃപ്തി പരസ്യമാക്കി. ജനാധിപത്യത്തിന്റെ അകത്തളങ്ങളിൽ പോലും ഇത്തരം അസഹിഷ്ണുതയും ‘ആർ.എസ്.എസ് മനോഭാവവും’ കടന്നുവരുന്നുവോ എന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.
‘വന്ദേമാതരം: ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സെമിനാറിലാണ് കെ.ഇ.എൻ കുഞ്ഞഹമ്മദിനെ ക്ഷണിച്ചത്. ഇദ്ദേഹത്തോടൊപ്പം സിപിഎം മട്ടന്നൂർ എംഎൽഎ വി.കെ സനോജും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
