സിപിഎമ്മിന്റെ ഹെഡ്മാസ്റ്റർ ആണ് പിണറായി, ‘പ്രായമേറിയിട്ടും പരട്ട സ്വഭാവത്തിൽ കുറവ് വന്നിട്ടില്ല’ മുഖ്യമന്ത്രിക്കെതിരെ ജിന്റോ ജോൺ
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ബോഡി ഷേമിങ്’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോൺ രംഗത്ത്. മുഖ്യമന്ത്രിയെ ‘സി.പി.എമ്മിന്റെ ഹെഡ്മാസ്റ്റർ’ എന്ന് വിശേഷിപ്പിച്ച ജിന്റോ ജോൺ, അദ്ദേഹത്തിന്റെ ‘പ്രായമേറിയിട്ടും കുറവ് വന്നിട്ടില്ലാത്ത പരട്ട സ്വഭാവത്തെയും’ ചോദ്യം ച

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ബോഡി ഷേമിങ്’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോൺ രംഗത്ത്. മുഖ്യമന്ത്രിയെ ‘സി.പി.എമ്മിന്റെ ഹെഡ്മാസ്റ്റർ’ എന്ന് വിശേഷിപ്പിച്ച ജിന്റോ ജോൺ, അദ്ദേഹത്തിന്റെ ‘പ്രായമേറിയിട്ടും കുറവ് വന്നിട്ടില്ലാത്ത പരട്ട സ്വഭാവത്തെയും’ ചോദ്യം ചെയ്തു.
പ്രതിപക്ഷ എം.എൽ.എയുടെ ഉയരക്കുറവിനെ കളിയാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’ എന്ന പ്രയോഗമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന്റെ ട്യൂഷനെടുക്കുന്ന സിപിഎമ്മിന്റെ ഹെഡ്മാസ്റ്റർ ആണ് പിണറായി വിജയൻ!
പ്രായമേറിയിട്ടും പരട്ട സ്വഭാവത്തിൽ കുറവ് വന്നിട്ടില്ലാത്തവർക്ക് അർഹിക്കുന്നതിനേക്കാൾ ഒരുപാട് മികച്ച നിലവാരത്തിലുള്ള മറുപടി നജീബ് കാന്തപുരം കൊടുത്തിട്ടുണ്ട്… എംഎൽഎമാരുടെ നീളം നോക്കുന്ന നാവുകൊണ്ട് ശബരിമലയിലെ സ്വർണ്ണം കട്ടതിന്റെ ഉത്തരം പറയണം മിസ്റ്റർ തീഫ് മിനിസ്റ്റർ പരമ പരാജയൻ“
ജിന്റോ ജോണിന്റെ വിമർശനങ്ങൾക്ക് മറുപടിയായി, മുഖ്യമന്ത്രിയുടെ പ്രയോഗം കേവലം ഉയരക്കുറവിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, മറിച്ച് ‘അസ്ഥിരമായ’ സ്വഭാവത്തെ സൂചിപ്പിക്കാനുള്ള ഒരു നാട്ടുപ്രയോഗമാണ് എന്നും സി.പി.എം. സൈബർ കേന്ദ്രങ്ങൾ പ്രതികരിക്കുന്നുണ്ട്. എന്നാൽ, നിയമസഭ പോലുള്ള പൊതുവേദികളിൽ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
