മീഡിയവൺ മാനേജിംങ് എഡിറ്ററുടെ കൈവെട്ടുമെന്ന മുദ്രാവാക്യം: ഭീഷണി മുദ്രാവാക്യം പിൻവലിച്ച് സിപിഎം മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദിനെതിരെ സി.പി.എം. പ്രവർത്തകർ നടത്തിയ കൊലവിളി മുദ്രാവാക്യത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്. “ഇല്ലാ കഥകൾ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടി മാറ്റും” എന്ന മുദ്രാവാക്യം പിൻവലിച്ച് സി.പി.എം. മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സി.പി.എം. വണ

മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദിനെതിരെ സി.പി.എം. പ്രവർത്തകർ നടത്തിയ കൊലവിളി മുദ്രാവാക്യത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്. “ഇല്ലാ കഥകൾ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടി മാറ്റും” എന്ന മുദ്രാവാക്യം പിൻവലിച്ച് സി.പി.എം. മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സി.പി.എം. വണ്ടൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് ഈ ഭീഷണി മുദ്രാവാക്യം ഉയർന്നത്. സി.പി.എം.ൻ്റെ ഈ ഭീഷണി മുദ്രാവാക്യത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിമർശനങ്ങൾ ഇനിയും പറയുമെന്നും, അവരെയൊക്കെ ഇല്ലാതാക്കാനാണ് വ്യാമോഹമെങ്കിൽ അതങ്ങ് കൈയിൽ വെച്ചാൽ മതിയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സി.പി.എം.ൻ്റെ ഭീഷണി മുദ്രാവാക്യം ഹിറ്റ്ലറുടെ നടപടികൾക്ക് സമാനമാണെന്ന് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
