നിലമ്പൂരിൽ കണക്ക് കൂട്ടലുകൾ തെറ്റിയെന്ന് സിപിഐഎം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ തിരിച്ചടിയെക്കുറിച്ചും, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ ചില പരാമർശങ്ങളെക്കുറിച്ചും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. നിലമ്പൂരിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴ

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ തിരിച്ചടിയെക്കുറിച്ചും, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ ചില പരാമർശങ്ങളെക്കുറിച്ചും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. നിലമ്പൂരിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകൾക്ക് സി.പി.ഐ.എം സ്ഥാനാർത്ഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയിരുന്നു. 2016-ന് ശേഷം ആദ്യമായാണ് യു.ഡി.എഫ് ഈ മണ്ഡലം തിരിച്ചുപിടിക്കുന്നത്. ഇത് സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്ന് പാർട്ടി സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ പോലും വോട്ടുകൾ ചോർന്നത് ഗൗരവമായി കാണുന്നുണ്ട്.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം.വി. ഗോവിന്ദൻ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് സി.പി.ഐ.എമ്മും ആർ.എസ്.എസും തമ്മിൽ ധാരണയുണ്ടായിരുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രതിപക്ഷവും ഘടകകക്ഷിയായ സി.പി.ഐയും ചോദ്യം ചെയ്തിരുന്നു. ഈ പരാമർശം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയെന്നും, ഇത് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ, താൻ പറഞ്ഞത് ചരിത്രപരമായ കാര്യമാണെന്നും മാധ്യമങ്ങൾ അത് വളച്ചൊടിക്കുകയാണെന്നുമാണ് എം.വി. ഗോവിന്ദൻ പിന്നീട് വിശദീകരിച്ചത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
