Skip to content
Kerala

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടിയെ ‘മുസ്ലിം തീവ്രവാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് സി.പി.എം പ്രതിനിധി; റിപ്പോർട്ടർ ടിവി ചർച്ചയിൽ നാടകീയ രംഗങ്ങൾ

റിപ്പോർട്ടർ ടിവിയിൽ നടന്ന തത്സമയ ചർച്ചയ്ക്കിടെ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടിയെ ‘മുസ്ലിം തീവ്രവാദി’ എന്ന് വിളിച്ച് സി.പി.എം പ്രതിനിധി ഡോ. പി.കെ. ഗോപൻ. സ്മൃതി പരുത്തിക്കാട് നയിച്ച ചർച്ചയിൽ പങ്കെടുത്ത അഞ്ച് പ്രതിനിധികളിൽ ഒരാളായിരുന്നു പി.കെ. ഗോപൻ. ചർച്ചയിൽ നടന്നത്: ചർച്ചയുടെ തുടക്കത്തിൽ ത

N

News Desk

Published on: 6 Feb 2026, 10:50 am

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടിയെ ‘മുസ്ലിം തീവ്രവാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് സി.പി.എം പ്രതിനിധി; റിപ്പോർട്ടർ ടിവി ചർച്ചയിൽ നാടകീയ രംഗങ്ങൾ

റിപ്പോർട്ടർ ടിവിയിൽ നടന്ന തത്സമയ ചർച്ചയ്ക്കിടെ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടിയെ ‘മുസ്ലിം തീവ്രവാദി’ എന്ന് വിളിച്ച് സി.പി.എം പ്രതിനിധി ഡോ. പി.കെ. ഗോപൻ. സ്മൃതി പരുത്തിക്കാട് നയിച്ച ചർച്ചയിൽ പങ്കെടുത്ത അഞ്ച് പ്രതിനിധികളിൽ ഒരാളായിരുന്നു പി.കെ. ഗോപൻ.

ചർച്ചയിൽ നടന്നത്:

ചർച്ചയുടെ തുടക്കത്തിൽ തന്നെ അതിഥികളെ പരിചയപ്പെടുത്തവേയാണ് സി.പി.എം പ്രതിനിധിയായ പി.കെ. ഗോപൻ വിദ്വേഷ പരാമർശം നടത്തിയത്. ചർച്ചയിൽ പങ്കെടുത്ത അഞ്ചു പേരിൽ ഒരാൾ കോൺഗ്രസ് പ്രതിനിധിയും, മറ്റൊരാൾ ‘ഹിന്ദു തീവ്രവാദത്തിന്റെ’ പ്രതിനിധിയും, എൻ.പി. ചെക്കുട്ടി ‘ഇസ്ലാം തീവ്രവാദത്തിന്റെ’ പ്രതിനിധിയുമാണെന്ന് ഡോ. ഗോപൻ ആരോപിച്ചു.

ഈ പരാമർശത്തെ അവതാരക സ്മൃതി പരുത്തിക്കാട് ഉടൻ തന്നെ ശക്തമായി എതിർത്തു. ഈ രൂപത്തിൽ അതിഥികളെ അപമാനിക്കാൻ അനുവദിക്കില്ല” എന്ന് സ്മൃതി തുറന്നടിച്ചു. എൻ.പി. ചെക്കുട്ടി ഒരു മുതിർന്ന മാധ്യമപ്രവർത്തകനായാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹത്തെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സ്മൃതി വ്യക്തമാക്കി. തന്റെ പരാമർശം പിൻവലിക്കാൻ പി.കെ. ഗോപൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രതിഷേധവും ഇറങ്ങിപ്പോക്കും:

ചെക്കുട്ടിയെ തീവ്രവാദി എന്ന് വിളിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രതിനിധി അബിന്‍ വർക്കി ശക്തമായി പ്രതികരിച്ചു. “ആരെയാണ് നിങ്ങൾ മുസ്ലിം തീവ്രവാദി എന്ന് വിളിച്ചത്?” എന്ന് അദ്ദേഹം ആവർത്തിച്ച് ചോദിച്ചു. എന്നാൽ തന്റെ പ്രസ്താവനയിൽ ഉറച്ചു നിന്ന പി.കെ. ഗോപൻ, മറുപടി പറയാൻ തനിക്ക് സമയമില്ലെന്ന് പറഞ്ഞ് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചു.

മര്യാദയില്ലാത്ത പെരുമാറ്റമാണ് പി.കെ. ഗോപന്റേതെന്നും, ചെക്കുട്ടിയെ അധിക്ഷേപിച്ച ശേഷം അദ്ദേഹം സംസാരിക്കുന്നത് കേട്ടുനിൽക്കാനുള്ള ബാധ്യത സി.പി.എം പ്രതിനിധിക്കുണ്ടെന്നും അവതാരക ഓർമ്മിപ്പിച്ചു.

ചെക്കുട്ടിയുടെ മറുപടി:

പി.കെ. ഗോപന്റെ അധിക്ഷേപത്തിന് പരിഹാസരൂപേണയാണ് എൻ.പി. ചെക്കുട്ടി മറുപടി നൽകിയത്. ഞങ്ങളെപ്പോലുള്ളവർക്ക് ഇനി പാകിസ്ഥാനിൽ പോകേണ്ടി വരുമോ എന്ന് മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്” എന്ന് അദ്ദേഹം പറഞ്ഞു.

താനൊരു സാധാരണ ‘തിയ്യ’ കുടുംബത്തിൽ ജനിച്ചവനാണെന്നും പിതാവും മാതാവും തിയ്യ സമുദായത്തിൽപ്പെട്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഇസ്ലാം തീവ്രവാദിയായി ചിത്രീകരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.

ചാനൽ ചർച്ചകളിൽ സി.പി.എം പ്രതിനിധികൾ നടത്തുന്ന ഇത്തരം വിദ്വേഷ പരാമർശങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ചർച്ചയിൽ പങ്കെടുത്തവർ

  1. സ്മൃതി പരുത്തിക്കാട് (അവതാരക)

  2. ഡോ. പി.കെ. ഗോപൻ (സി.പി.എം പ്രതിനിധി)

  3. എൻ.പി. ചെക്കുട്ടി (മാധ്യമ നിരീക്ഷകൻ)

  4. അനിൽ (വി.എച്ച്.പി പ്രതിനിധി)

  5. അബിന്‍ വർക്കി കോൺഗ്രസ് പ്രതിനിധി

Related Stories