Skip to content
Kerala

‘മലബാറിൽനിന്നുള്ളവർ തലസ്ഥാനത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുന്നു’; അധിക്ഷേപവുമായി CPM നേതാവ്

അധിക്ഷേപ പ്രസംഗവുമായി സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ രംഗത്ത. തിരുവനന്തപുരത്തെത്തുന്ന മലബാർ മേഖലയിലുള്ളവർ തലസ്ഥാനത്ത് എത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്നാണ് ജോണ്‍സണ്‍ പ്രസംഗിച്ചത്. തിരുവനന്തപുരത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. മലബാറിൽ നിന്നുള്ളവരുടെ വരവ് കാരണം മന്ത്രിമാരുടെ

N

News Desk

Published on: 6 Aug 2026, 10:58 am

‘മലബാറിൽനിന്നുള്ളവർ തലസ്ഥാനത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുന്നു’; അധിക്ഷേപവുമായി CPM നേതാവ്

അധിക്ഷേപ പ്രസംഗവുമായി സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ രംഗത്ത. തിരുവനന്തപുരത്തെത്തുന്ന മലബാർ മേഖലയിലുള്ളവർ തലസ്ഥാനത്ത് എത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്നാണ് ജോണ്‍സണ്‍ പ്രസംഗിച്ചത്.

തിരുവനന്തപുരത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. മലബാറിൽ നിന്നുള്ളവരുടെ വരവ് കാരണം മന്ത്രിമാരുടെ ഓഫീസിലോ സെക്രട്ടറിയറ്റിലോ കയറാൻ പറ്റാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം, കാസർകോട് തുടങ്ങിയ മലബാർ ഭാഗങ്ങളിൽനിന്ന് ബസ് പിടിച്ച് ആളുകൾ തിരുവനന്തപുരത്ത് വരികയാണ്. അവിടെ ഒന്നുരണ്ടാഴ്ച താമസിച്ച് കാര്യങ്ങൾ സാധിച്ച് ‘തിന്ന് കുടിച്ച് മുടിച്ച’ ശേഷമാണ് അവർ മടങ്ങുന്നത്. തിരുവനന്തപുരത്ത് ഒരു ഹോട്ടലിൽ മുറി കിട്ടണമെങ്കിൽ ആറുമാസം മുൻപ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണെന്നും മലബാർ ഭാഗങ്ങളിൽനിന്നുള്ളവർ വന്ന് മുറികളെല്ലാം കൈക്കലാക്കുകയാണെന്നും ഏരിയ സെക്രട്ടറി കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തിന്റെ വികസനവും പ്രാദേശികമായ വിഷയങ്ങളും പരാമർശിക്കുന്നതിനിടയിലാണ് ഏരിയ സെക്രട്ടറി ഇത്തരം വിവാദപരമായ പരാമർശങ്ങൾ നടത്തിയത്. മലബാർ ഭാഗത്തുനിന്ന് തലസ്ഥാനത്തേക്ക് വരുന്നവർ ഇവിടുത്തെ വിഭവങ്ങൾ അനുഭവിച്ച് തിരികെ പോകുന്നു എന്ന രീതിയിലുള്ള പരാമർശം പ്രാദേശിക വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

ജനങ്ങളെ പ്രദേശത്തിന്റെ പേരിൽ വേർതിരിക്കാനും അധിക്ഷേപിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് മുതിർന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരും ആരോപിച്ചു. ജോണ്‍സന്‍റെ പ്രസംഗത്തിനെതിരെ  സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ശക്തമാണ്.

Related Stories