Skip to content
Kerala

വാഹനാപകടത്തിൽ സിപിഎം നേതാവ് എം.വി. ജയരാജന് പരുക്ക്

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്കേറ്റു. പയ്യന്നൂർ ഏഴിലോട് വെച്ച് ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. കാസർകോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ താടിക്ക

N

News Desk

Published on: 24 Mar 2026, 5:49 pm

വാഹനാപകടത്തിൽ സിപിഎം നേതാവ് എം.വി. ജയരാജന് പരുക്ക്

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്കേറ്റു. പയ്യന്നൂർ ഏഴിലോട് വെച്ച് ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. കാസർകോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ താടിക്ക് പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ പയ്യന്നൂർ കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ പരിശോധനകൾക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

പ്രാഥമിക വിവരങ്ങൾ പ്രകാരം അദ്ദേഹത്തിന്റെ പരുക്ക് സാരമുള്ളതല്ല. അപകടവിവരമറിഞ്ഞ് നിരവധി പാർട്ടി പ്രവർത്തകരും നേതാക്കളും ആശുപത്രിയിൽ എത്തിയിരുന്നു. പരിക്കുകൾ ഗൗരവകരമല്ലെങ്കിലും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണ്.

Related Stories