Skip to content
Kerala

‘ഉദ്യോഗസ്ഥരുടെ അലംഭാവം പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തത് ഭരണകൂടത്തിന്റെ പരാജയമാണ് ‘ സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ

അധികാരികളുടെ അനാസ്ഥ കാരണം പരാതികൾ പരിഹരിക്കപ്പെടാത്തത് സർക്കാരിന്റെ പരാജയമാണെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ വിമർശിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അലംഭാവം ഉണ്ടായിട്ടും അതിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇതുമൂലം സാധാരണക്കാർക്ക് നീതി നിഷേധിക്കപ്പ

N

News Desk

Published on: 6 Aug 2025, 12:40 pm

‘ഉദ്യോഗസ്ഥരുടെ അലംഭാവം പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തത് ഭരണകൂടത്തിന്റെ പരാജയമാണ് ‘ സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ

അധികാരികളുടെ അനാസ്ഥ കാരണം പരാതികൾ പരിഹരിക്കപ്പെടാത്തത് സർക്കാരിന്റെ പരാജയമാണെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ വിമർശിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അലംഭാവം ഉണ്ടായിട്ടും അതിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇതുമൂലം സാധാരണക്കാർക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

12 വര്‍ഷത്തെ ശമ്പളകുടിശിക കിട്ടാനായി ഒരു അധ്യാപിക അനുഭവിച്ച ദുരിതത്തിനിടയില്‍ അവരുടെ ഭര്‍ത്താവ് മരിച്ചു. അവരുടെ ദുഃഖം പലരോടും പലതവണ പറഞ്ഞിട്ടും ഫലമുണ്ടായില്ല. മാധ്യമങ്ങള്‍ ഏറെ പറഞ്ഞിട്ടും ആ മരണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനമില്ലെങ്കില്‍ അവിടെ ഭരണകൂടം പരാജയപ്പെടുന്നു. ഫയലുകള്‍ താമസിപ്പിച്ച് തെറ്റായ തീരുമാനം എടുക്കുന്നവര്‍ക്ക് ഭരണകൂടം അനുകൂലമാകുമ്പോള്‍ ആ ഉദ്യോഗസ്ഥരുടെ അഴിമതിയിലും അലംഭാവത്തിലും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്ന് വരുന്നു’- ജി സുധാകരന്‍ പറഞ്ഞു.

വിഷയം ചൂണ്ടിക്കാട്ടിയിട്ടും അതിന് പരിഹാരമുണ്ടാകാത്തത് വലിയ വീഴ്ചയാണെന്നും, ഇത് ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണ് കാണിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories