Skip to content
Kerala

ഉദയംപേരൂരിൽ സിപിഎം നേതാവിനെ പാർട്ടി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ഉദയംപേരൂരിൽ സിപിഎം നേതാവിനെ പാർട്ടി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്ന ടി.എസ്. പങ്കജാക്ഷനാണ് മരിച്ചത്. നടക്കാവിലെ ലോക്കൽ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെ പത

N

News Desk

Published on: 24 Oct 2025, 11:00 am

ഉദയംപേരൂരിൽ സിപിഎം നേതാവിനെ പാർട്ടി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ഉദയംപേരൂരിൽ സിപിഎം നേതാവിനെ പാർട്ടി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്ന ടി.എസ്. പങ്കജാക്ഷനാണ് മരിച്ചത്. നടക്കാവിലെ ലോക്കൽ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ ആറ് മണിയോടെ പത്രമിടാൻ വന്നയാളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. വിശദമായ അന്വേഷണത്തിനായി ഫോറൻസിക് സംഘം സ്ഥലത്തെത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രാഥമിക സൂചനകൾ അനുസരിച്ച് കടബാധ്യതകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

മരിച്ച ടി.എസ്. പങ്കജാക്ഷനും ഭാര്യ ഭാസുരദേവിയും സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ജീവനക്കാരനായിരുന്ന പങ്കജാക്ഷൻ ഏതാനും വർഷം മുൻപാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഐഒസിയിലെ യൂണിയൻ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Related Stories