ബഹാഉദ്ദീൻ നദ്‌വിക്ക് എതിരായ പരാമർശം: സിപിഎം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി
കോഴിക്കോട്: സമസ്ത മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്കെതിരെ അധിക്ഷേപപരമായ പരാമർശം നടത്തിയ സിപിഎം നേതാവ് ഹഖീൽ അഹമ്മദിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഹഖീൽ, മടവൂർ മഹല്ല് കമ്മിറ്റിയുടെ ട്രഷറർ സ്ഥാനമാണ് വഹിച്ചിരുന്നത്. മടവൂർ സി.എം മഖാം മഹല്ല് കമ്മിറ്റിയാണ്

കോഴിക്കോട്: സമസ്ത മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്കെതിരെ അധിക്ഷേപപരമായ പരാമർശം നടത്തിയ സിപിഎം നേതാവ് ഹഖീൽ അഹമ്മദിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി.
സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഹഖീൽ, മടവൂർ മഹല്ല് കമ്മിറ്റിയുടെ ട്രഷറർ സ്ഥാനമാണ് വഹിച്ചിരുന്നത്. മടവൂർ സി.എം മഖാം മഹല്ല് കമ്മിറ്റിയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.
മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ബഹാഉദ്ദീൻ നദ്‌വിയുടെ പ്രസംഗം വിവാദമായിരുന്നു. ഇതിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഹഖീൽ നദ്‌വിക്കെതിരെ മോശം പരാമർശം നടത്തിയത്.
“പണ്ഡിത വേഷം ധരിച്ച നാറി” എന്നാണ് ഹഖീൽ അഹമ്മദ് നദ്‌വിയെ വിശേഷിപ്പിച്ചത്. ഇതേത്തുടർന്നാണ് മഹല്ല് കമ്മിറ്റി അദ്ദേഹത്തെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
