യുഡിഎഫ് ക്യാമ്പില്‍ സി.കെ. ജാനുവും സണ്ണി കപിക്കാടും; നീക്കം നേരിടാൻ പൊതു ദലിിത് നേതാക്കളെത്തപ്പി സിപിഎം നെട്ടോട്ടം
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.കെ. ജാനുവിനെയും സണ്ണി കപിക്കാടിനെയും യുഡിഎഫ് സ്ഥാനാർത്ഥികളായി രംഗത്തിറക്കാൻ നീക്കം നടക്കുന്നതോടെ, പ്രതിരോധത്തിലായ സിപിഎം ബദൽ തന്ത്രങ്ങളുമായി രംഗത്ത്. പട്ടികജാതി-പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള ദലിത് നേതാക്കളെ ഒപ്പം നിർത്തി യുഡിഎഫ് നീക്കത്തെ മറികടക്കാ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.കെ. ജാനുവിനെയും സണ്ണി കപിക്കാടിനെയും യുഡിഎഫ് സ്ഥാനാർത്ഥികളായി രംഗത്തിറക്കാൻ നീക്കം നടക്കുന്നതോടെ, പ്രതിരോധത്തിലായ സിപിഎം ബദൽ തന്ത്രങ്ങളുമായി രംഗത്ത്. പട്ടികജാതി-പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള ദലിത് നേതാക്കളെ ഒപ്പം നിർത്തി യുഡിഎഫ് നീക്കത്തെ മറികടക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിനായി നവോത്ഥാനസമിതിയെ പാലമാക്കി സമുദായ സംഘടനകളിലേക്ക് കടന്നുചെല്ലാനാണ് പാർട്ടിയുടെ പുതിയ തീരുമാനം.
വിവിധ ദലിത്, പിന്നാക്ക സംഘടനകളെ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കുന്നതിനായി കെ. സോമപ്രസാദ്, പി. രാമഭദ്രൻ എന്നിവരെയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇടതുമുന്നണിയുമായി നിലവിൽ അകന്നുനിൽക്കുന്ന കെപിഎംഎസ് ഉൾപ്പെടെയുള്ള സംഘടനകളെ തിരികെ എത്തിക്കാൻ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള കുറവ് പരിഹരിക്കാൻ ശക്തമായ ഒരു പിന്നാക്ക വോട്ട് ബാങ്ക് അനിവാര്യമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
പി. രാമഭദ്രന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ഫെഡറേഷനെ ഒരു രാഷ്ട്രീയ പാർട്ടിയായി മാറ്റി ഇടതുപക്ഷത്തിനൊപ്പം ചേർക്കാനുള്ള നീക്കങ്ങളും സജീവമാണ്. ദലിത് ആദിവാസി മഹാസഖ്യം, ചില മുസ്‍ലിം സംഘടനകൾ എന്നിവയെയും ഈ പുതിയ പാർട്ടിയുമായി സഹകരിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നുണ്ട്. ദലിത് വോട്ടുകൾ ഏകീകരിക്കാനുള്ള യുഡിഎഫ് നീക്കം വിജയിച്ചാൽ അത് വലിയ തിരിച്ചടിയാകുമെന്ന ഭയമാണ് സിപിഎമ്മിനെ പുതിയ പരീക്ഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.
നവോത്ഥാനസമിതിയിലെ പ്രമുഖരായ പി. രാമഭദ്രൻ, പി.കെ. സജീവ്, രാമചന്ദ്രൻ മുല്ലശ്ശേരി തുടങ്ങിയ നേതാക്കളെ ഇടതു സ്വതന്ത്രരായി മത്സരരംഗത്തിറക്കാനാണ് ഇപ്പോൾ ആലോചന നടക്കുന്നത്. ദലത്-പിന്നാക്ക വോട്ടർമാർക്കിടയിൽ മികച്ച പ്രതിച്ഛായയുള്ളവരെ സ്ഥാനാർത്ഥികളാക്കി യുഡിഎഫ് ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
