Skip to content
Kerala

ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് സി.പി.എം സൈബര്‍ വിംഗിന്റെ ക്രൂരത, നികേഷ് കുമാറിന്റെ ഡിജിറ്റല്‍ സ്ട്രാറ്റജി വിവാദത്തില്‍

കോഴിക്കോട്: രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ അന്തരിച്ച നേതാക്കളെപ്പോലും വെറുതെ വിടാതെ സി.പി.എം സൈബര്‍ വിംഗിന്റെ ക്രൂരമായ അധിക്ഷേപം ചര്‍ച്ചയാകുന്നു. മുസ്ലിം ലീഗിന്റെ ഉന്നത നേതാവായിരുന്ന പരേതനായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ചിത്രം മോര്‍ഫ് ചെയ്ത്, ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാ

N

News Desk

Published on: 13 Jan 2026, 9:54 am

ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് സി.പി.എം സൈബര്‍ വിംഗിന്റെ ക്രൂരത, നികേഷ് കുമാറിന്റെ ഡിജിറ്റല്‍ സ്ട്രാറ്റജി വിവാദത്തില്‍

കോഴിക്കോട്: രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ അന്തരിച്ച നേതാക്കളെപ്പോലും വെറുതെ വിടാതെ സി.പി.എം സൈബര്‍ വിംഗിന്റെ ക്രൂരമായ അധിക്ഷേപം ചര്‍ച്ചയാകുന്നു. മുസ്ലിം ലീഗിന്റെ ഉന്നത നേതാവായിരുന്ന പരേതനായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ചിത്രം മോര്‍ഫ് ചെയ്ത്, ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടം എംഎല്‍എയുടെ മുഖമാക്കി മാറ്റിയാണ് പ്രചാരണം.

കൂടാതെ തങ്ങളെ അസഭ്യമായ ഭാഷയില്‍ അപമാനിക്കുകയും സി.പി.എം സൈബര്‍ ടീം ചെയ്യുന്നുണ്ട്. മരിച്ച വ്യക്തിയോട് പോലും ആദരവ് കാണിക്കാത്ത ഇത്തരം നികൃഷ്ടമായ സൈബര്‍ ഗുണ്ടയിസത്തിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ പേരുമായി തങ്ങളുടെ ചിത്രത്തെ മോര്‍ഫ് ചെയ്ത് ‘സയ്യിദ് രാഹുല്‍ അലി ശുക്രുതങ്ങള്‍’ എന്ന് പരിഹസിച്ചാണ് പ്രചാരണം നടക്കുന്നത്. സി.പി.എം സൈബര്‍ ടീമിലെ വിവാദ നായകന്‍ അര്‍ജുന്‍ ആയങ്കിയുടെ പ്രൊഫൈലില്‍ നിന്നാണ് അസഭ്യമായ വാക്കുകള്‍ കലര്‍ന്ന ഈ പോസ്റ്റ് ആദ്യം പുറത്തുവന്നിരിക്കുന്നത്. ഒരു സമൂഹത്തിന്റെ മുഴുവന്‍ ആത്മീയ ആചാര്യനായിരുന്ന മരിച്ച് പോയ നേതാവിനെതിരെ ഇത്തരം തരംതാണ ഭാഷ പ്രയോഗിക്കുന്നത് കേരളീയ രാഷ്ട്രീയ സംസ്‌കാരത്തിന് തന്നെ അപമാനമാണെന്ന് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി.

സി.പി.എം ഡിജിറ്റല്‍ പ്രചാരണ വിഭാഗത്തിന്റെ ചുമതല എം.വി. നികേഷ് കുമാര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. അന്തരിച്ച നേതാക്കളുടെ സ്മരണകളെപ്പോലും ബലാത്സംഗക്കേസ് പ്രതികളുമായി താരതമ്യം ചെയ്ത് അപമാനിക്കുന്ന ശൈലിക്ക് പാര്‍ട്ടിയുടെ ഉയര്‍ന്ന നേതൃത്വത്തിന്റെ മൗനാനുവാദം ഉണ്ടോ എന്ന ചോദ്യമാണ് ലീഗ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഇത്തരം വിദ്വേഷം വിതയ്ക്കുന്ന ഇടങ്ങളായി മാറിയിരിക്കുകയാണെന്ന് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നത്.

Related Stories