Skip to content
Kerala

ദാവൂദിന്റെ കൈ പോയിട്ട്, ഒരു നഖം പോലും സിപിഎം വെട്ടില്ല. അതിനു മാത്രമൊന്നും സിപിഎമ്മില്ല, പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്

മീഡിയ വണ്‍ മാനേജിംഗ് എഡിറ്റര്‍ സി ദാവൂദിന്റെ കൈവെട്ടുമെന്ന് ആക്രോഷി സിപിഐഎം വണ്ടൂരില്‍ നടത്തിയ കൊലവിളി റാലി പ്രകടനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായ കെപി നൗഷാദ് അലി. സി.ദാവൂദിന്റെ കൈ പോയിട്ട്, ഒരു നഖം പോലും സിപിഎം വെട്ടില്ലെന്നും അതിനു മാത്രമൊന്നും സിപിഎമ്മില്ലെന്നും നൗഷാദ്

N

News Desk

Published on: 10 Jul 2025, 11:08 pm

ദാവൂദിന്റെ കൈ പോയിട്ട്, ഒരു നഖം പോലും സിപിഎം വെട്ടില്ല. അതിനു മാത്രമൊന്നും സിപിഎമ്മില്ല, പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്

മീഡിയ വണ്‍ മാനേജിംഗ് എഡിറ്റര്‍ സി ദാവൂദിന്റെ കൈവെട്ടുമെന്ന് ആക്രോഷി സിപിഐഎം വണ്ടൂരില്‍ നടത്തിയ കൊലവിളി റാലി പ്രകടനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായ കെപി നൗഷാദ് അലി. സി.ദാവൂദിന്റെ കൈ പോയിട്ട്, ഒരു നഖം പോലും സിപിഎം വെട്ടില്ലെന്നും അതിനു മാത്രമൊന്നും സിപിഎമ്മില്ലെന്നും നൗഷാദ് അലി പറയുന്നു. ഫെയസ്ബുക്കിലൂടെയാണ നൗഷാദ് അലിയുടെ പരിഹാസം.

വ്യാഴായിച്ച വൈകുന്നേരം വണ്ടൂരില്‍ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. ‘മൗദൂദികളുടെ മതേതര സര്‍ട്ടിഫിക്കറ്റ സിപിഐഎമ്മിന് വേണ്ട’ എന്ന പേരിലാണ് പ്രകടനവും കൂട്ടായിമയും സിപിഐഎം വണ്ടൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ചത്. ഈ പ്രതിഷേധ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. സിപിഐഎമ്മിന് നേരെ ഇല്ലാ കഥകള്‍ പറഞ്ഞ് വന്നാല്‍ സി ദാവൂദിന്റെ കൈ വെട്ടി മാറ്റുമെന്നാണ് പ്രകടക്കാര്‍ ആക്രോശിക്കുകയായിരുന്നു.

നൗഷാദ് അലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ജമാഅത്തെ ഇസ്ലാമി, മൗദൂദി എന്നിവരെ സിപിഎമ്മോ മറ്റേതെങ്കിലും സംഘടനയോ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും ഇരുകക്ഷികളും തമ്മിലുള്ള വ്യവഹാരമാണ്. നെഹ്‌റുവിയന്‍ ജനാധിപത്യ ആശയങ്ങളെ ഉപാസിക്കുന്ന ആള്‍ എന്ന നിലയില്‍ ജമാഅത്ത് പ്രത്യയശാസ്ത്രവുമായി വ്യക്തിപരമായി ബന്ധമില്ല.

സിപിഎമ്മിന്റെ ഇസ്ലാമോഫോബിയ പരീക്ഷണങ്ങളും,ഭൂരിപക്ഷ വര്‍ഗ്ഗീയ പ്രയോഗങ്ങളും ജമാഅത്തിന്റെ മറവില്‍ നടപ്പിലാക്കി വിജയിപ്പിക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. ഭൂരിപക്ഷവും ന്യൂനപക്ഷവും കൈവിട്ട കാറ്റൊഴിഞ്ഞ ബലൂണായി 2026ല്‍ സിപിഎം മാറാന്‍ പോവുകയാണ്.

മനോരമ മുതല്‍ ഏഷ്യാനെറ്റ് വരെയുള്ള മാധ്യമങ്ങളിലെ കടുത്ത എതിരാളികളോട് കാണിച്ചിട്ടില്ലാത്ത ശൗര്യം സി.ദാവൂദിന്റെ കൈവെട്ടും എന്ന് പകല്‍വെളിച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് വണ്ടൂരില്‍ സിപിഎം പ്രകടിപ്പിച്ചതു കണ്ടു.
സി.ദാവൂദിന്റെ കൈ പോയിട്ട്, ഒരു നഖം പോലും സിപിഎം വെട്ടില്ല. അതിനു മാത്രമൊന്നും സിപിഎമ്മില്ല
ചക്ഷുശ്രവണ ഗളസ്ഥമാം സി പി എം ഭക്ഷണത്തിനപേക്ഷിക്കുന്നത് കണ്ടു ചിരിയും വരുന്നുണ്ട്.

Related Stories