വിമതനാകാന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി?, തിരൂരങ്ങാടിയിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായേക്കും
മുസ്ലിം ലീഗ് നേതൃത്വവുമായി കടുത്ത അതൃപ്തിയിലുള്ള മുതിർന്ന നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ ഇടത് പാളയത്തിലെത്തിക്കാൻ സിപിഎം നീക്കം സജീവമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിത്വം രണ്ടത്താണിക്കായി സിപിഎം വാഗ്ദാനം ചെയ്തതായാണ് സൂചനകൾ. ലീഗ് സ്ഥാനാർത്ഥി പട

മുസ്ലിം ലീഗ് നേതൃത്വവുമായി കടുത്ത അതൃപ്തിയിലുള്ള മുതിർന്ന നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ ഇടത് പാളയത്തിലെത്തിക്കാൻ സിപിഎം നീക്കം സജീവമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിത്വം രണ്ടത്താണിക്കായി സിപിഎം വാഗ്ദാനം ചെയ്തതായാണ് സൂചനകൾ. ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിലുണ്ടായ വിള്ളൽ മുതലെടുക്കാനാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.
തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ രണ്ടത്താണി നേരത്തെ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. അർഹതയുള്ളവരെ തഴഞ്ഞുവെന്നും യാതൊരു കീഴ്ഘടകങ്ങളുമായും ആലോചിക്കാതെയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം വിമർശിച്ചു. മാനദണ്ഡങ്ങൾ ചോദ്യം ചെയ്യുന്നത് അച്ചടക്കലംഘനമായി കാണരുതെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയ രണ്ടത്താണി, തന്റെ വിയോജിപ്പ് പാർട്ടി അണികൾക്കിടയിൽ ചർച്ചയാക്കുകയും ചെയ്തു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാണക്കാട് ശിഹാബ് തങ്ങളെ അനുസ്മരിച്ചുകൊണ്ട് രണ്ടത്താണി പങ്കുവെച്ച കുറിപ്പ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എല്ലാവരെയും അംഗീകരിച്ചുകൊണ്ടുള്ള രീതിയായിരുന്നു തങ്ങളുടേതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, പിന്നീട് ഈ പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും രൂക്ഷവിമർശനവുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെ അദ്ദേഹം ലീഗ് നേതൃത്വവുമായി പൂർണ്ണമായും അകന്നുവെന്ന സൂചനയാണ് നൽകുന്നത്.
രണ്ടത്താണിയെപ്പോലൊരു പ്രമുഖ നേതാവ് ഇടതുപക്ഷത്തോടൊപ്പം ചേരുന്നത് മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗിന് വലിയ രാഷ്ട്രീയ ആഘാതമുണ്ടാക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. തിരൂരങ്ങാടിയിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ രണ്ടത്താണിയുടെ ജനസ്വാധീനം സഹായിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. രണ്ടത്താണി സിപിഎം വാഗ്ദാനം സ്വീകരിച്ച് ഇടത് സ്വതന്ത്രനായി മത്സരിക്കുമോ അതോ പാർട്ടി നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിക്കുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
