ഒരാഴ്ചയ്ക്കിടെ സി.പി.എമ്മിന്റെ മൂന്ന് കൊലവിളി മുദ്രാവാക്യം; എവിടെയും കേസില്ല
സംസ്ഥാനത്ത് ഭരണകക്ഷിയായ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഒരാഴ്ചയ്ക്കിടെ ഉയര്‍ന്നത് മൂന്ന് ഗുരുതരമായ കൊലവിളി മുദ്രാവാക്യങ്ങള്‍. പാലക്കാട് മണ്ണാര്‍ക്കാട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെയും, കാസര്‍ഗോഡ് കുമ്പളയില്‍ പോലീസിനെതിരെയും, മലപ്പുറം വണ്ടൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകനെതിരെയുമായിരുന്നു

സംസ്ഥാനത്ത് ഭരണകക്ഷിയായ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഒരാഴ്ചയ്ക്കിടെ ഉയര്‍ന്നത് മൂന്ന് ഗുരുതരമായ കൊലവിളി മുദ്രാവാക്യങ്ങള്‍. പാലക്കാട് മണ്ണാര്‍ക്കാട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെയും, കാസര്‍ഗോഡ് കുമ്പളയില്‍ പോലീസിനെതിരെയും, മലപ്പുറം വണ്ടൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകനെതിരെയുമായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണി. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമായിട്ടും ഒരു സംഭവത്തില്‍ പോലും പോലീസ് കേസെടുക്കാത്തത് നിയമവാഴ്ചയെക്കുറിച്ചുള്ള കടുത്ത ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വണ്ടൂര്‍: മാധ്യമപ്രവര്‍ത്തകന്റെ ‘കൈ വെട്ടിമാറ്റും’
മലപ്പുറം വണ്ടൂരിലാണ് മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിനെതിരെ വധഭീഷണി ഉയര്‍ന്നത്. മുന്‍ എം.എല്‍.എ എന്‍. കണ്ണന് നിയമസഭയില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ സി.പി.എം വണ്ടൂര്‍ ഏരിയ കമ്മിറ്റി നടത്തിയ പ്രകടനത്തില്‍, **’ഇല്ലാക്കഥകള്‍ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആ കൈകള്‍ വെട്ടി മാറ്റും’ എന്നായിരുന്നു കൊലവിളി മുദ്രാവാക്യം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് കേരളത്തില്‍ ഉയര്‍ന്നത്.
വണ്ടൂരിലെ സംഭവത്തോടെ സി.പി.എമ്മിന്റെ ഭീഷണി രാഷ്ട്രീയത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. പ്രതിപക്ഷ നേതാക്കളും, പത്രപ്രവര്‍ത്തക യൂണിയനും സംഭവത്തെ ശക്തമായി അപലപിച്ചു.
കുമ്പള: പോലീസിന്റെ ‘കയ്യും കാലും തലയും വെട്ടും’
കാസര്‍ഗോഡ് കുമ്പളയില്‍ നിയമപാലകര്‍ക്ക് നേരെയായിരുന്നു സി.പി.എമ്മിന്റെ ഭീഷണി. ദേശീയ പണിമുടക്ക് ദിവസം പോലീസിനെ ആക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഏരിയ സെക്രട്ടറി സുബൈറിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. ‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’ എന്ന് എസ്.ഐയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഭീഷണി. പോലീസിന്റെ നെയിംബോര്‍ഡ് പറിച്ചെടുക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയായിരുന്നു പോലീസിനെതിരെ പരസ്യമായ കൊലവിളി.
മണ്ണാര്‍ക്കാട്: ശശിക്കെതിരെ ‘തച്ച് തകര്‍ക്കും’ ഭീഷണി
പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ പി.കെ. ശശിക്കെതിരെയായിരുന്നു ഏറ്റവും ഒടുവിലത്തെ പ്രതിഷേധം. യു.ഡി.എഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍, ‘ബിലാലുമാരുടെ ചെരിപ്പ് നക്കികള്‍ ഞങ്ങടെ നേരെ പോരിന് വന്നാല്‍ തച്ച് തകര്‍ക്കും സൂക്ഷിച്ചോ’ എന്നായിരുന്നു മുദ്രാവാക്യം. ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന് കുട്ടി അടക്കമുള്ള നേതാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു. ഇതിന് പിന്നാലെ, പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ വൈകാരികമായി തിരിച്ചടിക്കുമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എം. ആര്‍ഷോ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പ്രതിഷേധം ശക്തം; നിയമവാഴ്ച എവിടെയെന്ന് ചോദ്യം
ഭരണത്തിന്റെ തണലില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ് ഇത്തരം കൊലവിളി മുദ്രാവാക്യങ്ങള്‍ക്ക് പിന്നിലെന്നും, പോലീസിന്റെ നിഷ്ക്രിയത്വം ഈ ധാര്‍ഷ്ട്യത്തിന് വളംവെച്ചുകൊടുക്കുകയാണെന്നും വിമര്‍ശകര്‍ ഒന്നടങ്കം ആരോപിക്കുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
