Skip to content
Kerala

സിപിഐഎം അണികൾ ക്രോസ് വോട്ട് ചെയ്തു; എൽഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് എം

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഐഎമ്മിനും എൽഡിഎഫ് നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് (എം). കോട്ടയത്ത് നടന്ന പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിലാണ് എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എം പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ സിപിഐഎം അണികൾ വ്യാപകമായി ക്ര

N

News Desk

Published on: 9 May 2026, 1:42 pm

സിപിഐഎം അണികൾ ക്രോസ് വോട്ട് ചെയ്തു; എൽഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് എം

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഐഎമ്മിനും എൽഡിഎഫ് നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് (എം). കോട്ടയത്ത് നടന്ന പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിലാണ് എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എം പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ സിപിഐഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തതാണ് പലയിടത്തും തിരിച്ചടിയായതെന്ന് യോഗം വിലയിരുത്തി.

സാധാരണക്കാരായ ജനങ്ങളുടെ പൾസ് മനസ്സിലാക്കുന്നതിൽ എൽഡിഎഫ് നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് സ്റ്റീയറിംഗ് കമ്മിറ്റിയിൽ ഉയർന്ന പ്രധാന വിമർശനം. ജനകീയ വിഷയങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിലോ താഴെത്തട്ടിലുള്ള വികാരം തിരിച്ചറിയുന്നതിലോ മുന്നണിക്ക് വീഴ്ച പറ്റി. എൽഡിഎഫ് നേതാക്കളുടെ സമീപനവും പ്രവർത്തന ശൈലിയും തിരുത്തപ്പെടേണ്ടതുണ്ടെന്നും പാർട്ടി അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് കേരള കോൺഗ്രസ് എം നേതാക്കൾ ആവശ്യപ്പെട്ടു. മുന്നണി സംവിധാനത്തിനുള്ളിൽ നിന്നുതന്നെ വോട്ടുകൾ ചോരുന്നത് ഗൗരവകരമാണെന്നും സിപിഐഎം വോട്ടുകൾ മറ്റ് മുന്നണികളിലേക്ക് പോയത് പരിശോധിക്കപ്പെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായി. വരും ദിവസങ്ങളിൽ എൽഡിഎഫ് യോഗങ്ങളിലും ഈ വിമർശനങ്ങൾ ഉന്നയിക്കാനാണ് പാർട്ടിയുടെ തീരുമാനം.

Related Stories