Skip to content
Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ് ന്യൂനപക്ഷ വേട്ട മാത്രമല്ല, നവ ഫാസിസ്റ്റ് രീതി, ആഞ്ഞടിച്ച് എം.വി. ഗോവിന്ദന്‍

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിശക്തമായ ന്യൂനപക്ഷ വേട്ട നടക്കുന്നതായി ആരോപിച്ച ഗോവിന്ദന്‍ കന്യാസ്ത്രീകള്‍ക്ക് പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത നിലപാടാണ് സംഘപരിവാര്‍ സ്വീകരിക്കുന

N

News Desk

Published on: 28 Jul 2025, 5:55 pm

കന്യാസ്ത്രീകളുടെ അറസ്റ്റ് ന്യൂനപക്ഷ വേട്ട മാത്രമല്ല, നവ ഫാസിസ്റ്റ് രീതി, ആഞ്ഞടിച്ച് എം.വി. ഗോവിന്ദന്‍

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിശക്തമായ ന്യൂനപക്ഷ വേട്ട നടക്കുന്നതായി ആരോപിച്ച ഗോവിന്ദന്‍ കന്യാസ്ത്രീകള്‍ക്ക് പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത നിലപാടാണ് സംഘപരിവാര്‍ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബജ്‌റംഗ് ദളും സംഘപരിവാറും ഭരണം കയ്യിലെടുക്കുന്നു. ഭരണഘടനാപരമായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്. ക്രൈസ്തവ ന്യൂനപക്ഷ കടന്നാക്രമണം എന്ന രീതിയില്‍ മാത്രമല്ല ഇതിനെ കാണേണ്ടത്. നവ ഫാസിസ്റ്റ് രീതിയാണ്. കന്യാസ്ത്രീ വേട്ടയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, ആലപ്പുഴയിലെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദത്തില്‍ എം.വി. ഗോവിന്ദന്‍ പ്രതികരിച്ചില്ല. അത് വിട്ട കാര്യമാണെന്ന് മാത്രമായിരുന്നു മറുപടി.

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതായിരുന്നു ഇവര്‍. പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത റെയില്‍വേ പൊലീസ് പിന്നീട് ചില തീവ്രഹിന്ദു സംഘടനകളില്‍പ്പെട്ടവരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയും കന്യാസ്ത്രീകളെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കാനായില്ല. ഗുരുതര വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമം സെക്ഷന്‍ 4 BNS 143 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യ കടത്ത് നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നത്.

Related Stories