സമസ്തക്കെതിരെ സി.പി.എം, ദാറുല്‍ ഹുദയിലേക്ക് മാര്‍ച്ച്, നേരിയ സംഘര്‍ഷം
ഗുരുതരമായ പരിസ്ഥിതി-സാമൂഹിക പ്രശ്നങ്ങള്‍ ആരോപിച്ച് ഇകെ വിഭാഗം സുന്നികളുടെ പ്രമുഖ സ്ഥാപനമായ മലപ്പുറം ചെമ്മാട്ടെ ദാറുല്‍ ഹുദ ഇസ്ലാമിക് സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി സി.പി.ഐ.എം. സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യം പുറന്തള്ളി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നുവെന്നും, കാര്‍

ഗുരുതരമായ പരിസ്ഥിതി-സാമൂഹിക പ്രശ്നങ്ങള്‍ ആരോപിച്ച് ഇകെ വിഭാഗം സുന്നികളുടെ പ്രമുഖ സ്ഥാപനമായ മലപ്പുറം ചെമ്മാട്ടെ ദാറുല്‍ ഹുദ ഇസ്ലാമിക് സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി സി.പി.ഐ.എം. സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യം പുറന്തള്ളി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നുവെന്നും, കാര്‍ഷിക പ്രാധാന്യമുള്ള വയലുകള്‍ നിയമവിരുദ്ധമായി നികത്തുന്നുവെന്നും ആരോപിച്ചായിരുന്നു സി.പി.ഐ.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ച്ത്. മാര്‍ച്ച് ദാറുല്‍ ഹുദയുടെ പ്രധാന കവാടത്തിന് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളും ജീവനക്കാരും താമസിക്കുന്ന സര്‍വകലാശാലാ ക്യാമ്പസില്‍ കൃത്യമായ മാലിന്യ സംസ്കരണ സംവിധാനമില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. സംസ്കരിക്കാത്ത മലിനജലം ഓടകളിലൂടെ സമീപത്തെ തോടുകളിലേക്കും കിണറുകളിലേക്കും ഒഴുകിയെത്തുന്നത് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും വര്‍ഷങ്ങളായി പരിസവാസികള്‍ ഈ ദുരിതം അനുഭവിക്കുകയാണെന്നും സിപിഎം പറയുന്നു.
സ്ഥാപന അധികാരികളോട് പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ശുദ്ധജലം കിട്ടാതായതോടെ മലിനമായ വെള്ളം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കൂട്ടിച്ചേര്‍ത്തു.
മാലിന്യപ്രശ്നത്തിനൊപ്പം, ‘മാനിപ്പാടം’ എന്നറിയപ്പെടുന്ന പ്രദേശത്തെ നെല്‍വയലുകള്‍ ദാറുല്‍ ഹുദയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുടര്‍ച്ചയായി നികത്തുന്നതിനെതിരെയും മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഒരു കാലത്ത് സമൃദ്ധമായി നെല്‍കൃഷി നടന്നിരുന്ന ഈ പാടങ്ങള്‍ നികത്തുന്നത് പ്രദേശത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്നും കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുമെന്നും സി.പി.ഐ.എം നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തം മറന്നാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
സി.പി.ഐ.എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യില്‍ അലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ നദ്വിക്കെതിരെ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്. അദ്ദേഹം മുസ്ലിം ലീഗിന്റെ മെഗാ ഫോണ്‍ ആണെന്ന് അഡ്വ. സി. ഇബ്രാഹിം കുട്ടി പരിഹസിച്ചു. വിഷയത്തില്‍ ശക്തമായ തുടര്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
