Skip to content
Kerala

‘അരിവാള്‍ കൊണ്ട് വേറെയും പണികൾ അറിയാം, ലീഗിന് കരിദിനം ആചരിക്കേണ്ടി വരും’ ഫറോക്കിൽ ലീഗിനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ഫറോക്കിൽ മുസ്‌ലിം ലീഗിനെതിരെ പരസ്യ കൊലവിളി പ്രസംഗവുമായി സി.പി.എം നേതാവ്. സി.പി.എം ബേപ്പൂർ ഏരിയ കമ്മിറ്റി അംഗം സമീഷാണ് ലീഗ് പ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കിയത്. “ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം” എന്നാണ് സമീഷിന്റെ വെല്ലുവിളി.

N

News Desk

Published on: 15 Dec 2025, 10:39 am

‘അരിവാള്‍ കൊണ്ട് വേറെയും പണികൾ അറിയാം, ലീഗിന് കരിദിനം ആചരിക്കേണ്ടി വരും’ ഫറോക്കിൽ ലീഗിനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ഫറോക്കിൽ മുസ്‌ലിം ലീഗിനെതിരെ പരസ്യ കൊലവിളി പ്രസംഗവുമായി സി.പി.എം നേതാവ്. സി.പി.എം ബേപ്പൂർ ഏരിയ കമ്മിറ്റി അംഗം സമീഷാണ് ലീഗ് പ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കിയത്. “ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം” എന്നാണ് സമീഷിന്റെ വെല്ലുവിളി.

ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 39-ാം വാർഡിൽ നടന്ന സി.പി.എം പ്രകടനത്തിനിടെയായിരുന്നു വിവാദ പ്രസംഗം. “ചെറുവിരലനക്കിയാൽ നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും. ആ ഒരവസ്ഥ നിങ്ങളിവിടെ ഉണ്ടാക്കരുത്. ഇറങ്ങിയാൽ മുസ്‌ലിം ലീഗിന് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടി വരും”- സമീഷ് പ്രസംഗത്തിൽ ഭീഷണിപ്പെടുത്തി.

ഫറോക്ക് മുനിസിപ്പാലിറ്റിയിൽ സി.പി.എമ്മിൽ നിന്ന് നാല് വാർഡുകൾ മുസ്‌ലിം ലീഗ് പിടിച്ചെടുത്തിരുന്നു. തുടർന്ന് ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ പ്രസംഗം നടന്നത്.

നാല് വാർഡ് ജയിച്ചതുകൊണ്ട് സി.പി.എമ്മുകാരുടെ കൊടി മടക്കിവെക്കണമെന്ന് തീട്ടൂരമിറക്കാൻ ലീഗ് ആരാണെന്നും, ലീഗിനെ ഈ മണ്ണിൽ തന്നെ മുട്ടുകുത്തിക്കുമെന്നും പ്രസംഗത്തിൽ സമീഷ് ആക്രോശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മുതിർന്ന സി.പി.എം നേതാവിന്റെ കൊലവിളി പ്രസംഗം പുറത്തുവന്നിരിക്കുന്നത്.

Related Stories