അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടാൻ സി.പി.ഐ.എം; 300 അഭിഭാഷകരുമായി ലീഗൽ സെൽ രൂപീകരിച്ചു
പാർട്ടിയെ ലക്ഷ്യം വെച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും വ്യാജവാർത്തകൾക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും കേസുകൾ ഫയൽ ചെയ്യുകയുമാണ് സെല്ലിന്റെ പ്രധാന ദൗത്യം. ഇതിന്റെ ഭാഗമായി കേരള ഹൈക്കോടതി കേന്ദ്രീകരിച്ച് മാത്രം 30 അഭിഭാഷകരുടെ പ്രത്യേക സംഘവും പ്രവർത്തിക്കും.

പാർട്ടിക്കും നേതാക്കൾക്കും എതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങളെയും വ്യാജവാർത്തകളെയും നിയമപരമായി നേരിടാൻ സി.പി.ഐ.എം പ്രത്യേക ലീഗൽ സെൽ രൂപീകരിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള 300 അഭിഭാഷകരെയാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ഏകോപന ചുമതല നൽകിയിരിക്കുന്നത്.
പാർട്ടിയെ ലക്ഷ്യം വെച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും വ്യാജവാർത്തകൾക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും കേസുകൾ ഫയൽ ചെയ്യുകയുമാണ് സെല്ലിന്റെ പ്രധാന ദൗത്യം. ഇതിന്റെ ഭാഗമായി കേരള ഹൈക്കോടതി കേന്ദ്രീകരിച്ച് മാത്രം 30 അഭിഭാഷകരുടെ പ്രത്യേക സംഘവും പ്രവർത്തിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്കും നേതാക്കൾക്കുമെതിരെ ആസൂത്രിതമായ രീതിയിൽ വലിയ തോതിൽ അപവാദ പ്രചാരണങ്ങൾ അഴിച്ചുവിട്ടതായി സി.പി.ഐ.എം വിലയിരുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങൾ ഒരു പരിധി വരെ വോട്ടർമാരെ സ്വാധീനിക്കാൻ ഇടയാക്കിയെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
കോഴിക്കോട് ചേർന്ന സി.പി.ഐ.എമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരമൊരു ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കാൻ തീരുമാനമായത്. പ്രാദേശിക തലം മുതൽ സംസ്ഥാന തലം വരെയുള്ള വ്യാജ പ്രചാരണങ്ങളെ കൃത്യമായി നിരീക്ഷിച്ച് ഉടനടി നിയമനടപടി ഉറപ്പാക്കാനാണ് ലീഗൽ സെല്ലിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.
Related Stories

ചൈനയില് ഇനി വിമാനവും ഇലക്ട്രിക്; മനുഷ്യരെ വഹിച്ചുള്ള പരീക്ഷണപ്പറക്കൽ വിജയം
web desk · 5 hours ago

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 10 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 11 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 2 days ago
