അധികാരമോഹം തലയ്ക്കുപിടിച്ചു; ടി.കെ. ഗോവിന്ദനെ സി.പി.ഐ.എമ്മിൽ നിന്ന് പുറത്താക്കി
സി.പി.ഐ.എം മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റി നൽകിയ ശുപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് നടപടി. ടി.കെ. ഗോവിന്ദന് അധികാരമോഹം തലയ്ക്കുപിടിച്ചെന്നും തെരഞ

സി.പി.ഐ.എം മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റി നൽകിയ ശുപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് നടപടി. ടി.കെ. ഗോവിന്ദന് അധികാരമോഹം തലയ്ക്കുപിടിച്ചെന്നും തെരഞ്ഞെടുപ്പ് വേളയിൽ എതിരാളികളുമായി ഒത്തുകളിച്ചെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ടി.കെ. ഗോവിന്ദന്റേത് പാർലമെന്ററി ദുരയാണെന്നും സ്ഥാനാർത്ഥിയായി സ്വന്തം പേര് നിർദേശിച്ചത് അദ്ദേഹം തന്നെയാണെന്നും കെ.കെ. രാഗേഷ് രൂക്ഷഭാഷയിൽ വിമർശിച്ചു. സംഘടനയെക്കാൾ വ്യക്തിതാൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്ന് വ്യക്തമാക്കിയ രാഗേഷ്, പാർട്ടിക്കുള്ളിലെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്നും കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും രാഗേഷ് വിശദീകരണം നൽകി. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അവർക്ക് 40 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയിലൂടെ പാർട്ടിയിൽ എത്തിയ ശ്യാമള വിപുലമായ പ്രവർത്തനപരിചയമുള്ള നേതാവാണെന്നും കണ്ണൂരിൽ രണ്ട് വനിതാ സ്ഥാനാർത്ഥികൾ വേണമെന്ന പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായാണ് അവർ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കളുടെ ബന്ധുക്കളോ ഭാര്യമാരോ ആയതുകൊണ്ടല്ല, മറിച്ച് സംഘടനാ പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് സീറ്റുകൾ നൽകുന്നതെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. നിലവിലുള്ള സ്ഥാനാർത്ഥികളേക്കാൾ യോഗ്യരായവർ പുറത്തുണ്ടാകാമെങ്കിലും പാർട്ടി മാനദണ്ഡങ്ങൾ പാലിച്ചാണ് തീരുമാനമെടുത്തത്. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ നീചമായ രീതിയിൽ വിശേഷിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും രാഗേഷ് പറഞ്ഞു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
