ഡി.വൈ.എഫ്.ഐ വര്‍ഗീയതയെക്കാള്‍ അപകടമെന്ന് എസ്.എസ്.എഫ്, ഇടത് യുവജന സംഘടനയ്ക്കെതിരെ എപി വിഭാഗം
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത എപി വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫ് രംഗത്ത്. ഡി.വൈ.എഫ്.ഐയുടേത് കാപട്യ മതേതരത്വമാണെന്നും (സ്യൂഡോ സെക്യുലറിസം), ഇത് വര്‍ഗീയതയെക്കാള്‍ അപകടകരമാണെന്നും എന്നും സിപിഐഎമ്മിനെ നിരുപാധികം പിന്തുണയ്ക്കുന്ന എസ്.എസ്.എഫ് ആരോപിച്ചു. ‘ഡ

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത എപി വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫ് രംഗത്ത്. ഡി.വൈ.എഫ്.ഐയുടേത് കാപട്യ മതേതരത്വമാണെന്നും (സ്യൂഡോ സെക്യുലറിസം), ഇത് വര്‍ഗീയതയെക്കാള്‍ അപകടകരമാണെന്നും എന്നും സിപിഐഎമ്മിനെ നിരുപാധികം പിന്തുണയ്ക്കുന്ന എസ്.എസ്.എഫ് ആരോപിച്ചു.
‘ഡി.വൈ.എഫ്.ഐ രാഷ്ട്രീയം പഠിക്കണം’ എന്ന തലക്കെട്ടോടെയാണ് എസ്.എസ്.എഫ് സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പ്രചാരണം നടത്തുന്നത്.
‘സ്യൂഡോ സെക്യുലറിസം വര്‍ഗീയതയേക്കാള്‍ അപകടം’ എന്നതാണ് പോസ്റ്ററിലെ പ്രധാന വാചകം. ‘സെക്യുലറിസം’ എന്ന വാക്കിനെ ഒരു ഭൂതക്കണ്ണാടിയിലൂടെ കാണിക്കുന്ന ചിത്രത്തോടെയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എസ്.എസ്.എഫിന്റെ ശക്തമായ വിയോജിപ്പാണ് ഈ പ്രചാരണത്തിലൂടെ വ്യക്തമാകുന്നത്.
നേരത്തെ സുന്നി സ്ഥാപനങ്ങള്‍ക്കെതിരെ ചില സമര പരുപാടികള്‍ ഡിവൈഎഫ്ഐയും സിപിഎമ്മുമെല്ലാം നടത്തിയിരുന്നു. ഓണഘോഷവുമായി ബന്ധപ്പെട്ട് എപി വിഭാഗം സമസ്തയുടെ കീഴിലുള്ള സ്ഥാപനത്തിലെ അധ്യാപികയ്ക്കെതിരെ ഡി.വൈ.എഫ്.ഐ പരാതി നല്‍കുകയും സ്കൂളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തതും എസ്.എസ്.എഫിനെ പ്രകോപിപ്പിച്ചു.
ഇതിന് മറുപടിയായാണ് ‘സ്യൂഡോ സെക്യുലറിസം വര്‍ഗീയതയെക്കാള്‍ അപകടമാണ്’ എന്നും ‘ഡി.വൈ.എഫ്.ഐ രാഷ്ട്രീയം പഠിക്കണം’ എന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്.എസ്.എഫ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇത് ഇരു സംഘടനകളുടെയും അണികള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
