പ്രതികാര നടപടികൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം: പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഇ ഡി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത്. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ഈ പ്രതികാര നടപടികൾ എത്രയും പെട്ടെന്ന് അവസാനിപ

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഇ ഡി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത്. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ഈ പ്രതികാര നടപടികൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. അന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്വം മാത്രമാണ് നിർവഹിച്ചതെന്നും അവർക്കെതിരെ ഇത്തരം പകപോക്കൽ നടപടികൾ സ്വീകരിക്കുന്നത് ഒട്ടും ഉചിതമല്ലെന്നും പാർട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നവകേരള സദസ്സിനോടും അന്നത്തെ എൽഡിഎഫ് സർക്കാരിനോടും ആർക്കും രാഷ്ട്രീയമായി വിയോജിക്കാമെന്നും ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കാമെന്നും സിപിഐഎം ഓർമ്മിപ്പിച്ചു. എന്നാൽ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത് ജനാധിപത്യപരമായ പ്രതിഷേധമായിരുന്നില്ല. കൂടാതെ, മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാരല്ല നിശ്ചയിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൈലറ്റും എസ്‌കോർട്ടും മാത്രമുള്ള ലളിതമായ സുരക്ഷ മതിയെന്ന് തീരുമാനിച്ചിരുന്നതാണെന്നും, എന്നാൽ ഇന്റലിജൻസ് ബ്യൂറോയുടെ (IB) കർശന നിർദ്ദേശപ്രകാരമാണ് പിന്നീട് അദ്ദേഹത്തിന് ‘ഇസെഡ് കാറ്റഗറി’ സുരക്ഷ ഏർപ്പെടുത്തിയതെന്നും പാർട്ടി വിശദീകരിച്ചു.
ഇപ്പോഴത്തെ യുഡിഎഫ് സർക്കാർ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണങ്ങൾ ഇതിന് തെളിവാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. എറണാകുളത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ കുടിയൊഴിപ്പിക്കാനുള്ള ഇപ്പോഴത്തെ സർക്കാരിന്റെ ജനവിരുദ്ധ നീക്കം തടയാൻ കഴിഞ്ഞത് സിപിഐഎമ്മിന്റെ ശക്തമായ ഇടപെടൽ മൂലമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ ജനങ്ങൾക്ക് മുന്നിൽ നടപ്പിലാക്കാൻ ഈ യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ലെന്ന് പ്രസ്താവനയിലൂടെ സിപിഐഎം പരിഹസിച്ചു. സംസ്ഥാന ഖജനാവ് പൂർണ്ണമായും കാലിയാണെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ നോക്കിയവരാണ് ഇപ്പോൾ ഭരിക്കുന്നത്. എന്നാൽ ഖജനാവിൽ ആറായിരം കോടിയോളം രൂപയുണ്ടെന്ന യഥാർത്ഥ വിവരം പുറത്തുവന്നതോടെ പ്രതിപക്ഷത്തിരിക്കുന്നവരുടെ വായ അടഞ്ഞുപോയിരിക്കുകയാണെന്നും എൽഡിഎഫ് ശക്തമായി തന്നെ ജനങ്ങൾക്കിടയിലേക്ക് തിരിച്ചുവരുമെന്നും സിപിഐഎം കൂട്ടിച്ചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
