Skip to content
Kerala

ഇഡി നീക്കത്തിൽ പിണറായിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് സിപിഐ, ‘നിയമം നിയമത്തിന്‍റെ വഴിക്ക്’

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും നിയമം ഏതു വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാൽ മതിയെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. ഇഡി നീക്കത്തിൽ പിണറായി വിജയനെ കണ്ണടച്ച് പിന്തുണക്കേണ്ടതില്ലെന്നാണ്

N

News Desk

Published on: 11 Sept 2026, 3:41 pm

ഇഡി നീക്കത്തിൽ പിണറായിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് സിപിഐ, ‘നിയമം നിയമത്തിന്‍റെ വഴിക്ക്’

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും നിയമം ഏതു വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാൽ മതിയെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. ഇഡി നീക്കത്തിൽ പിണറായി വിജയനെ കണ്ണടച്ച് പിന്തുണക്കേണ്ടതില്ലെന്നാണ് ഈ സുപ്രധാന തീരുമാനം നൽകുന്ന സൂചന.

ടി. വീണ സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് യാഥാർത്ഥ്യമാണെന്നാണ് നേതൃത്വം യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. ആ പണം സേവനത്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത വീണക്ക് മാത്രമാണുള്ളതെന്നും, കമ്പനിക്ക് എകെജി സെന്ററിന്റെ അഡ്രസ് നൽകിയത് വ്യക്തമാണല്ലോയെന്നും നേതാക്കൾ വിലയിരുത്തി. മാധ്യമങ്ങൾ പ്രതികരണം തേടിയാൽ ‘അന്വേഷണം നടക്കുകയല്ലേ’ എന്ന് മാത്രം മറുപടി നൽകിയാൽ മതിയെന്നാണ് പാർട്ടി എടുത്ത ധാരണ.

ആദ്യഘട്ടം മുതൽ സമാന നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നതെങ്കിലും അന്ന് ടി. വീണക്കെതിരെ മാത്രമായിരുന്നു ഇഡിയുടെ നീക്കം നടന്നിരുന്നത്. എന്നാൽ ഇപ്പോൾ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനും എതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നൽകിയിട്ടും, പാർട്ടി പഴയ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. നിയമപരമായ കാര്യങ്ങൾ മുന്നോട്ടുപോകുമ്പോൾ അത് വിശദമായി പരിശോധിച്ച ശേഷം മാത്രമേ പിന്തുണ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

ഇപ്പോൾ മുൻകൂട്ടി പിന്തുണ നൽകിയാൽ ഭാവിയിൽ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അത് പാർട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. ഇഡിയെ കണ്ണടച്ച് വിശ്വസിക്കേണ്ടതില്ലെന്ന അഭിപ്രായം ഉയർന്നു വന്നിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദങ്ങളിൽ എളുപ്പത്തിൽ പ്രതിരോധം തീർക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.

Related Stories