മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിയ്ക്കുന്നു, ‘കനല്’ യൂട്യൂബ് ചാനലുമായി സിപിഐ
തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ‘കനല്’ എന്ന പേരില്‍ യൂട്യൂബ് ചാനലുമായി സിപിഐ രംഗത്ത്. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സിപിഐ ലക്ഷ്യമിടുന്നത്. മുതിര്‍ന്ന മ

തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ‘കനല്’ എന്ന പേരില്‍ യൂട്യൂബ് ചാനലുമായി സിപിഐ രംഗത്ത്. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സിപിഐ ലക്ഷ്യമിടുന്നത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഒരു സംഘമായിരിക്കും ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.
നേരത്തെ ഒരു ചാനല്‍ തുടങ്ങാന്‍ സിപിഐ ആലോചിച്ചിരുന്നെങ്കിലും സാങ്കേതികമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഈ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ‘കനല്’ എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതോടെ പാര്‍ട്ടിയുടെ പരിപാടികള്‍ക്കും നേതാക്കള്‍ക്കും കൂടുതല്‍ ഇടം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുവരെയും അത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
