‘ശക്തിയില്ലാത്ത പാര്‍ട്ടി’; കേരള കോണ്‍ഗ്രസ് (എം)നെതിരെ ആഞ്ഞടിച്ച് സിപിഐ
ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ സ്വാധീനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക്. ജോസ് കെ. മാണിയുടെ പാര്‍ട്ടിക്ക് കാര്യമായ ശക്തിയില്ലെന്നും, മുന്നണിക്ക് അവരുടെ വരവ് വലിയ നേട്ടമുണ്ടാക്കിയെന്ന സിപിഐ(എം) വാദം മിഥ്യാധാരണയാണെന്നും സിപിഐ കോട്ടയം ജില്ലാ സമ്മേളനം രൂക്ഷമായി വിമര്‍ശിച്ചു. വ

ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ സ്വാധീനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക്. ജോസ് കെ. മാണിയുടെ പാര്‍ട്ടിക്ക് കാര്യമായ ശക്തിയില്ലെന്നും, മുന്നണിക്ക് അവരുടെ വരവ് വലിയ നേട്ടമുണ്ടാക്കിയെന്ന സിപിഐ(എം) വാദം മിഥ്യാധാരണയാണെന്നും സിപിഐ കോട്ടയം ജില്ലാ സമ്മേളനം രൂക്ഷമായി വിമര്‍ശിച്ചു. വൈക്കത്ത് നടന്ന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കേരള കോണ്‍ഗ്രസ്സിനെതിരായ ഈ കടുത്ത നിലപാട്.
കേരള കോണ്‍ഗ്രസ് എമ്മിന് യഥാര്‍ത്ഥത്തില്‍ ശക്തിയുണ്ടായിരുന്നെങ്കില് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ മുന്നണിക്ക് ദയനീയമായി പരാജയപ്പെടേണ്ടി വരുമായിരുന്നില്ല. പാര്‍ട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പിന്നോട്ട് പോയത് ഇതിന് തെളിവാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന് കീഴിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചത് വൈക്കത്ത് മാത്രമാണ്. ഇത് സിപിഐയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടാനും റിപ്പോര്‍ട്ട് മടിക്കുന്നില്ല.
തര്‍ക്കം മുന്നണിയിലെ മേധാവിത്വത്തിന് വേണ്ടിയല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും, കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുന്നണി മാറിയെങ്കിലും അവരുടെ അണികളുടെ മനസ്സ് ഇപ്പോഴും യുഡിഎഫിനൊപ്പമാണെന്ന ഗുരുതരമായ ആരോപണവും സിപിഐ ഉന്നയിക്കുന്നു.
സിപിഐ(എം)ന്റെ ഒത്താശയോടെ മധ്യതിരുവിതാംകൂറില്‍ സ്വാധീനം വ്യാപിപ്പിക്കാനുള്ള കേരള കോണ്‍ഗ്രസ് (എം)ന്റെ നീക്കങ്ങളെ സിപിഐ സംശയത്തോടെയാണ് കാണുന്നത്. കാലങ്ങളായി യുഡിഎഫിനെ പിന്തുണച്ചിരുന്ന കത്തോലിക്കാ വോട്ടുകള്‍ മുന്നണിയിലേക്ക് എത്തിക്കാനുള്ള ഒരു പാലം മാത്രമായാണ് സിപിഐ(എം), ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ കാണുന്നത് എന്നതിലാണ് സിപിഐയുടെ പ്രധാന ആശങ്ക.
തുടരുന്ന പോര്
സിപിഐ-കേരള കോണ്‍ഗ്രസ് തര്‍ക്കം ഇതാദ്യമായല്ല മറനീക്കി പുറത്തുവരുന്നത്. കഴിഞ്ഞ മാസം ഇടുക്കിയില്‍ നടന്ന സിപിഐ സമ്മേളനത്തിലും സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാലായിലെയും കടുത്തുരുത്തിയിലെയും തോല്‍വിക്ക് കാരണം കേരള കോണ്‍ഗ്രസ് ആണെന്ന് സിപിഐ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ കേരള കോണ്‍ഗ്രസ് (എം) രംഗത്ത് വന്നതോടെയാണ് തര്‍ക്കം പരസ്യമായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ സിറ്റിംഗ് സീറ്റായിരുന്ന കാഞ്ഞിരപ്പള്ളി, കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുനല്‍കേണ്ടി വന്നത് മുതല്‍ തുടങ്ങിയ അതൃപ്തിയാണ് ഇപ്പോള്‍ വീണ്ടും ആളിക്കത്തുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
