ഈരാറ്റുപേട്ടയിൽ ദമ്പതിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് രാമപുരം സ്വദേശികളായ ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വിഷ്ണു (36), ഭാര്യ രശ്മി (32) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രാഥമിക നിഗമനമനുസരിച്ച്, ഇരുവരും ശരീരത്തിൽ മരുന്ന് കുത്തിവെച്ച് ജീവനൊടുക്കിയതാകാമെന്ന് പോലീസ്

കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് രാമപുരം സ്വദേശികളായ ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വിഷ്ണു (36), ഭാര്യ രശ്മി (32) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രാഥമിക നിഗമനമനുസരിച്ച്, ഇരുവരും ശരീരത്തിൽ മരുന്ന് കുത്തിവെച്ച് ജീവനൊടുക്കിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ സിറിഞ്ച് കുത്തിവെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ് രശ്മി.
വിവരമറിഞ്ഞയുടൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മരണകാരണത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
