Skip to content
Kerala

കേരളം ആര്‍ക്കൊപ്പം? നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അല്‍പ സമയത്തിനകം ; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

കേരളം ഒരു മാസമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നതോടെ വോട്ടെണ്ണല്‍ നടപടികള്‍ക്ക് ഔദ്

N

News Desk

Published on: 4 May 2026, 7:39 am

കേരളം ആര്‍ക്കൊപ്പം? നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അല്‍പ സമയത്തിനകം ; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

കേരളം ഒരു മാസമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നതോടെ വോട്ടെണ്ണല്‍ നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക.

ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണാന്‍ പരമാവധി 14 ടേബിളുകള്‍ വീതമാണ് ഒരുക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ വോട്ടുകള്‍ വീതം എണ്ണും. എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ, അതായത് 8.30-ഓടെ ആദ്യ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ തന്നെ സംസ്ഥാനത്തെ ഭരണഗതിയെക്കുറിച്ചുള്ള ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. അതേസമയം, കേരളത്തില്‍ നിര്‍ണായക ശക്തിയാകാന്‍ സാധിക്കുമെന്ന് ബി.ജെ.പിയും പ്രതീക്ഷിക്കുന്നു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലും കല്‍പ്പറ്റയിലും വോട്ടെണ്ണലിന് മുന്നോടിയായി സ്‌ട്രോങ് റൂമുകള്‍ തുറന്നു കഴിഞ്ഞു.

കേരളത്തിനൊപ്പം തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു ദിവസമാണ് ഇന്ന്. കേരളത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്നണിക്ക് വലിയ വിജയം ലഭിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Stories