Skip to content
Kerala

നഗരസഭ ചെലവില്‍ അവാര്‍ഡ് വാങ്ങാന്‍ ആര്യ യുകെയില്‍, തിരുവവന്തപുരം മേയറുടെ ലണ്ടന്‍ യാത്ര വിവാദത്തില്‍

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ലണ്ടനിൽ സ്വീകരിച്ച അവാർഡിനെച്ചൊല്ലി സൈബർ ഇടങ്ങളിൽ വിവാദം കൊഴുക്കുന്നു. അവാർഡ് വാങ്ങാനായി സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിൽ മേയർ നടത്തിയ ലണ്ടന്‍ യാത്രയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. നഗരസഭയിൽ നടപ്പാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് ‘വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ്’

N

News Desk

Published on: 15 Sept 2025, 9:22 am

നഗരസഭ ചെലവില്‍ അവാര്‍ഡ് വാങ്ങാന്‍ ആര്യ യുകെയില്‍, തിരുവവന്തപുരം മേയറുടെ ലണ്ടന്‍ യാത്ര വിവാദത്തില്‍

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ലണ്ടനിൽ സ്വീകരിച്ച അവാർഡിനെച്ചൊല്ലി സൈബർ ഇടങ്ങളിൽ വിവാദം കൊഴുക്കുന്നു. അവാർഡ് വാങ്ങാനായി സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിൽ മേയർ നടത്തിയ ലണ്ടന്‍ യാത്രയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

നഗരസഭയിൽ നടപ്പാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് ‘വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ്’ സംഘടിപ്പിച്ച ചടങ്ങിൽ ‘സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്’ ഏറ്റുവാങ്ങാൻ വേണ്ടിയാണ് താൻ പോകുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഹൗസ് ഓഫ് കോമൺസ്, യുകെ പാർലമെന്റ് എന്ന് രേഖപ്പെടുത്തിയ പോസ്റ്ററിനൊപ്പം അവാർഡ് ഏറ്റുവാങ്ങുന്നതിന് മുമ്പുള്ള ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ഇതിനുപിന്നാലെ സിപിഎം നേതാക്കളും സൈബർ പോരാളികളും മേയറെ അഭിനന്ദിച്ച് പോസ്റ്റുകൾ പങ്കുവെച്ചു.

എന്നാൽ, ഈ അവാർഡ് ഒരു ഇന്ത്യൻ സംഘടന നൽകിയതാണെന്നും, ബ്രിട്ടീഷ് പാർലമെന്റ് ഹാൾ വാടകയ്‌ക്കെടുത്താണ് ചടങ്ങ് നടത്തിയതെന്നും ഹൗസ് ഓഫ് കോമൺസുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ആരോപണമുയർന്നു. അവാർഡ് പണം കൊടുത്ത് വാങ്ങിയതാണെന്ന തരത്തിലുള്ള ട്രോളുകളാണ് എതിരാളികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

പുത്തരിക്കണ്ടത്ത് ആറായിരത്തിലധികം കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ‘സീഡ് ബോൾ ക്യാമ്പയിന്റെ’ ഭാഗമായി നഗരസഭയ്ക്ക് ലഭിച്ച റെക്കോർഡ് സ്വീകരിക്കാനാണ് മേയർക്ക് അനുമതി നൽകിയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. നഗരസഭാ സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ മേയർക്ക് വിമാന യാത്രാനുമതിയും, യാത്രാച്ചെലവ് നഗരസഭയുടെ ഫണ്ടിൽ നിന്ന് വഹിക്കാനുള്ള അനുമതിയും നൽകിയാണ് ഉത്തരവിറക്കിയത്. ഇതാണ് നിലവിൽ സൈബർ ഇടങ്ങളിലെ പ്രധാന ചർച്ചാവിഷയം.

Related Stories