ക്ഷേത്രോത്സവത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി, നന്ദഗോവിന്ദം ഭജൻസിനെതിരെ ആർഎസ്എസ്, കടുത്ത സെെബറാക്രമണം നേരിട്ട് ഗായകർ
പ്രശസ്ത ഭജനസംഘമായ നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ആർഎസ്എസ് സൈദ്ധാന്തികൻ രംഗത്ത്. ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാൻ വിദ്യാസാഗർ ഗുരുമൂർത്തിയാണ് ഭജനസംഘത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. സംഘത്തെ ‘നന്ദകുന്തിരിക്കം ഭജൻസ്’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പര
പ്രശസ്ത ഭജനസംഘമായ നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ആർഎസ്എസ് സൈദ്ധാന്തികൻ രംഗത്ത്. ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാൻ വിദ്യാസാഗർ ഗുരുമൂർത്തിയാണ് ഭജനസംഘത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. സംഘത്തെ ‘നന്ദകുന്തിരിക്കം ഭജൻസ്’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പരിഹസിക്കുകയും ചെയ്തു.
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് വിവാദത്തിനാസ്പദമായ സംഭവം. കെ.ജെ. യേശുദാസ് പാടി അനശ്വരമാക്കിയ ‘ഈ പരദേവനഹോ’ എന്ന് തുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ക്ഷേത്രവേദികളിൽ ഇത്തരത്തിൽ ക്രിസ്തീയ ഗാനങ്ങൾ ആലപിക്കുന്നത് തെറ്റായ നടപടിയാണെന്ന് വിദ്യാസാഗർ ഗുരുമൂർത്തി ആരോപിച്ചു.
ഗാനം ആലപിക്കുന്നതിന് മുൻപ് സമീപത്തെ ക്രിസ്തീയ പള്ളിയുമായുള്ള ക്ഷേത്രത്തിന്റെ സൗഹാർദ്ദപരമായ ബന്ധത്തെക്കുറിച്ച് സംഘം വിശദീകരിച്ചിരുന്നു. ക്ഷേത്രത്തിലെ ദേശവിളക്ക് സമയത്ത് പള്ളിയിലും വിളക്ക് തെളിയിക്കാറുണ്ടെന്നും പരിപാടിക്കായി പള്ളി അധികൃതർ പാർക്കിംഗ് സൗകര്യം ഉൾപ്പെടെ വിട്ടുനൽകിയിട്ടുണ്ടെന്നും സംഘം ചൂണ്ടിക്കാട്ടി. മതസൗഹാർദ്ദത്തിന്റെ ഭാഗമായാണ് ഗാനം ആലപിക്കുന്നതെന്ന സൂചനയോടെയായിരുന്നു അവതരണം.

2000-ൽ കോട്ടയത്ത് ആരംഭിച്ച നന്ദഗോവിന്ദം ഭജൻസ് സോഷ്യൽ മീഡിയയിലൂടെയാണ് വലിയ ജനപ്രീതി നേടിയത്. സ്റ്റേജ് പരിപാടികളുടെ വീഡിയോകൾ തരംഗമായതോടെ കേരളത്തിന് അകത്തും പുറത്തും വിദേശത്തും നിരവധി ആരാധകരുള്ള സംഘമായി ഇവർ മാറി. എന്നാൽ ക്ഷേത്ര വേദികളിലെ സാംസ്കാരിക പരിധി ലംഘിക്കപ്പെട്ടുവെന്ന തരത്തിലുള്ള ചർച്ചകൾക്കാണ് പുതിയ സംഭവം വഴിവെച്ചിരിക്കുന്നത്.

Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
