Skip to content
Kerala

ലീഗ് ഓഫീസില്‍ നിന്ന് ഇന്ത്യന്‍ ദേശീയ പതാക ‘വെട്ടി മാറ്റി ‘ റിപ്പോര്‍ട്ടര്‍, വിവാദം കത്തുന്നു

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഡല്‍ഹിയിലെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ചിത്രത്തില്‍ നിന്ന് ദേശീയ പതാക ഒഴിവാക്കി മലയാളം ചാനലായ റിപ്പോര്‍ട്ടര്‍ ടിവി. ആസ്ഥാന മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച ഇന്ത്യന്‍ ദേശീയ പതാകയാണ് എഡിറ്റ് ചെയ്ത ഒഴിവാക്കി ആ ചിത്രം സോഷ്യല്‍ മീഡിയ കാര്‍ഡായി ഉപയോഗിച്ചത്. ഇത് പുത

N

News Desk

Published on: 29 Jul 2025, 7:33 pm

ലീഗ് ഓഫീസില്‍ നിന്ന് ഇന്ത്യന്‍ ദേശീയ പതാക ‘വെട്ടി മാറ്റി ‘ റിപ്പോര്‍ട്ടര്‍, വിവാദം കത്തുന്നു

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഡല്‍ഹിയിലെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ചിത്രത്തില്‍ നിന്ന് ദേശീയ പതാക ഒഴിവാക്കി മലയാളം ചാനലായ റിപ്പോര്‍ട്ടര്‍ ടിവി. ആസ്ഥാന മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച ഇന്ത്യന്‍ ദേശീയ പതാകയാണ് എഡിറ്റ് ചെയ്ത ഒഴിവാക്കി ആ ചിത്രം സോഷ്യല്‍ മീഡിയ കാര്‍ഡായി ഉപയോഗിച്ചത്. ഇത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ‘ഖാഇദെ മില്ലത്ത് സെന്റര്‍’ ഓഗസ്റ്റ് 24-ന് ഉദ്ഘാടനം ചെയ്യുമെന്ന വാര്‍ത്ത അറിയിക്കാനായി റിപ്പോര്‍ട്ടര്‍ ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച പോസ്റ്ററിലാണ് വിവാദപരമായ എഡിറ്റിംഗ് നടന്നത്. കെട്ടിടത്തിന്റെ യഥാര്‍ത്ഥ ചിത്രത്തില്‍, മുകളിലായി ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിക്കെട്ടിയിരിക്കുന്നത് വ്യക്തമായി കാണാം. എന്നാല്‍, റിപ്പോര്‍ട്ടര്‍ ഉപയോഗിച്ച ചിത്രത്തില്‍ ഈ ഭാഗം പൂര്‍ണ്ണമായും വെട്ടിമാറ്റുകയായിരുന്നു.

ചിത്രത്തിലെ ദേശീയ പതാക മനഃപൂര്‍വം ‘വെട്ടിമാറ്റി’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ആരോപണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്തിന് മുകളിലെ ദേശീയ പതാകയെ ഒഴിവാക്കി ചിത്രം പ്രസിദ്ധീകരിച്ചതിലൂടെ റിപ്പോര്‍ട്ടര്‍ ചാനല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്.

യഥാര്‍ത്ഥ ചിത്രവും റിപ്പോര്‍ട്ടര്‍ പ്രസിദ്ധീകരിച്ച ചിത്രവും ചേര്‍ത്തുവെച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്. ഇത് ഒരു ഡിസൈനിംഗ് പിഴവ് എന്നതിലുപരി, ലീഗിനെ മോശമായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും വിമര്‍ശനമുണ്ട്. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വിശദീകരണം നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Related Stories